/sathyam/media/media_files/2025/09/22/subeen-garg-2025-09-22-22-34-33.jpg)
ഡൽഹി: പ്രശസ്ത അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹതകളോ അസ്വാഭാവികതയോ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സിംഗപ്പൂർ പൊലീസ്.
ഗായകൻ കൊല്ലപ്പെട്ടതാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെയും നാലു പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയതിന്റെയും പശ്ചാത്തലത്തിലാണ് സിംഗപ്പൂർ പൊലീസ് നിലപാട് ആവർത്തിച്ചത്.
സിംഗപ്പൂർ കൊറോണേഴ്‌സ് ആക്ട് 2010 പ്രകാരം മരണത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് സിംഗപ്പൂർ പൊലീസ് ഫോഴ്‌സ് പ്രസ്താവനയിൽ അറിയിച്ചു. കേസിൽ മരണകാരണം വ്യക്തമാക്കുന്നതിനുള്ള മജിസ്റ്റീരിയൽ അന്വേഷണം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കും.
52 വയസ്സുകാരനായ സുബീൻ ഗാർഗ് കഴിഞ്ഞ സെപ്റ്റംബർ 19-നാണ് സിംഗപ്പൂരിൽ വെച്ച് അന്തരിച്ചത്.
ഒരു സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
/filters:format(webp)/sathyam/media/media_files/2025/10/10/subin-garg-2025-10-10-14-19-27.jpg)
എന്നാൽ അദ്ദേഹത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അസമിൽ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
ഇതിനെത്തുടർന്ന് അസം പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം സിംഗപ്പൂരിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
സുബീൻ ഗാർഗിന്റെ മാനേജർ, സഹഗായകൻ, സുഹൃത്തുക്കൾ എന്നിവരുൾപ്പെടെ ഏഴുപേരെ അസം പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവർക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ, സിംഗപ്പൂർ പൊലീസിന്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ പ്രകാരം മരണത്തിൽ ബാഹ്യമായ ഇടപെടലുകൾ നടന്നതായി സൂചനയില്ല.
വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം മരണത്തിലെ ദുരൂഹതകൾ നീക്കാൻ മജിസ്റ്റീരിയൽ കോടതിയുടെ അന്തിമ വിധി പ്രസക്തമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us