സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര സ്‌കീ റിസോര്‍ട്ടിലെ ബാറിലുണ്ടായ സ്‌ഫോടനം: മരണം 40 ആയി, 100 പേര്‍ക്ക് പരിക്ക്

മരണങ്ങളും പരിക്കുകളും ഉണ്ടായതായി വലൈസ് കന്റോണ്‍ പോലീസ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഔദ്യോഗിക എണ്ണം പുറത്തുവിട്ടിട്ടില്ല.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Untitled

സൂറിച്ച്:  സ്വിസ് ആല്‍പൈന്‍ റിസോര്‍ട്ട് പട്ടണമായ ക്രാന്‍സ്-മൊണ്ടാനയിലെ ലെ കോണ്‍സ്റ്റലേഷന്‍ ബാറില്‍ പുതുവത്സരാഘോഷത്തിനിടെ സ്‌ഫോടനങ്ങളെത്തുടര്‍ന്ന് ശക്തമായ തീപിടുത്തമുണ്ടായതായി സ്വിസ് ബ്രോഡ്കാസ്റ്റര്‍ ആര്‍ടിഎസ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment

പ്രാദേശിക ദിനപത്രമായ ലെ നൊവെലിസ്റ്റെ പറഞ്ഞത്, 'ഏകദേശം 40 പേര്‍ മരിക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു' എന്നാണ്. സ്‌ഫോടനത്തെ ഭീകരതയുമായി ബന്ധപ്പെട്ടതായി കണക്കാക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.


മരണങ്ങളും പരിക്കുകളും ഉണ്ടായതായി വലൈസ് കന്റോണ്‍ പോലീസ് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഔദ്യോഗിക എണ്ണം പുറത്തുവിട്ടിട്ടില്ല.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി ആംബുലന്‍സുകളും എയര്‍-ഗ്ലേസിയേഴ്‌സ് ഹെലികോപ്റ്ററുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്, അടിയന്തര സേവനങ്ങള്‍ ഇപ്പോഴും സ്ഥലത്തുണ്ട്.

Advertisment