ഡമാസ്കസ്: സിറിയയിലെ പുതിയ ഭരണകൂടത്തിന്റെ സൈന്യവും പലായനം ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് അസാദിനോടു കൂറു പുലർത്തുന്ന പോരാളികളും തമ്മിൽ വൻ ഏറ്റുമുട്ടൽ.
ഏറ്റുമുട്ടലിൽ 70 പേർ മരിച്ചു. അസാദ് ഉൾപ്പെടുന്ന അലാവി സമുദായത്തിന്റെ ശക്തികേന്ദ്രമായ ലഡാകിയ, ടാർസ് തുറമുഖ നഗരങ്ങളിലായിരുന്നു പോരാട്ടം.
ഡിസംബറിലെ വിമത പടയോട്ടത്തിൽ അസാദ് ഭരണകൂടം നിപതിച്ചശേഷം സിറിയയിലുണ്ടാകുന്ന ഏറ്റവും കടുത്ത പോരാട്ടമാണിത്.
സർക്കാർ സേന ലഡാകിയ നഗരത്തിൽ ഓപ്പറേഷനത്തെയിപ്പോൾ അസാദിനോടു കൂറു പുലർത്തുന്നവർ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ലാഡാകിയയിലേക്ക് കൂടുതൽ സേനയെ അയയ്ച്ചിട്ടുണ്ട്. ആലപ്പോ, ഹോംസ് നഗരങ്ങളിലും ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു.