Advertisment

സിറിയയിൽ സൈന്യവും അസദ് അനുകൂലികളും തമ്മിൽ ഏറ്റുമുട്ടൽ. 200 ലധികം പേർ കൊല്ലപ്പെട്ടു. 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനു ശേഷം സിറിയയെ ഒന്നിപ്പിക്കുമെന്ന് പുതിയ സര്‍ക്കാര്‍

ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച്, പോരാട്ടം ആരംഭിച്ചതിനുശേഷം 200-ലധികം പേര്‍ കൊല്ലപ്പെട്ടു. 

New Update
syria

ദമാസ്‌കസ്:  സിറിയയില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാര്‍ അസദിന്റെ വിശ്വസ്തര്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി സിറിയയിലെ പുതിയ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന പോരാളികള്‍ രാജ്യത്തിന്റെ തീരത്തിനടുത്തുള്ള നിരവധി ഗ്രാമങ്ങളില്‍ അതിക്രമിച്ചു കയറി ഡസന്‍ കണക്കിന് പേരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്.

Advertisment

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഗ്രാമങ്ങളില്‍ ആക്രമണം തുടര്‍ന്നു. ഡിസംബര്‍ ആദ്യം ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്രിര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകള്‍ അസദിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചതിനുശേഷം ഉണ്ടായ ഏറ്റവും വലിയ അക്രമമാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍.


14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം സിറിയയെ ഒന്നിപ്പിക്കുമെന്ന് പുതിയ സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തു.

ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച്, പോരാട്ടം ആരംഭിച്ചതിനുശേഷം 200-ലധികം പേര്‍ കൊല്ലപ്പെട്ടു. 


ഗ്രാമങ്ങളില്‍ നടന്ന പ്രതികാര ആക്രമണങ്ങളില്‍ ഏകദേശം 140 പേര്‍ കൊല്ലപ്പെട്ടതിനു പുറമേ, കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് 50 സിറിയന്‍ സര്‍ക്കാര്‍ സേനാംഗങ്ങളും അസദിന്റെ വിശ്വസ്തരായ 45 പോരാളികളും ഉള്‍പ്പെടുന്നു. 


2011 മാര്‍ച്ച് മുതല്‍ സിറിയയില്‍ തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ അരലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തു.

 

Advertisment