ദമാസ്‌കസ്: സിറിയന്‍ സുരക്ഷാ സേനയും പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാര്‍ അസദിന്റെ വിശ്വസ്തരും തമ്മില്‍ രണ്ട് ദിവസമായി നടന്ന ഏറ്റുമുട്ടലിലും തുടര്‍ന്നുണ്ടായ പ്രതികാര കൊലപാതകങ്ങളിലും കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞതായി റിപ്പോര്‍ട്ട്.
14 വര്‍ഷം മുമ്പ് സിറിയയിലെ സംഘര്‍ഷം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മാരകമായ അക്രമങ്ങളില്‍ ഒന്നാണിത്.
745 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു. അവരില്‍ ഭൂരിഭാഗവും വളരെ അടുത്തുനിന്നുള്ള വെടിവയ്പിലാണ് കൊല്ലപ്പെട്ടത്.
125 സര്‍ക്കാര്‍ സുരക്ഷാ സേനാംഗങ്ങളും അസദുമായി ബന്ധമുള്ള സായുധ ഗ്രൂപ്പുകളിലെ 148 തീവ്രവാദികളും കൊല്ലപ്പെട്ടു.
ലതാകിയ നഗരത്തിന് ചുറ്റുമുള്ള വലിയ പ്രദേശങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിക്കപ്പെട്ടുവെന്നും സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൂട്ടിച്ചേര്‍ത്തു.