/sathyam/media/media_files/2024/12/10/Da4Q9rcn1Tu8LjtocL5R.jpg)
സിറിയ: പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടതിന് തുടര്‍ന്ന് ഭീകരവാദികള്‍ അധികാരം കയ്യടക്കി.
സിറിയയില്‍ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തുകയാണ് ഇസ്രയേല്‍. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാന്‍ വേണ്ടിയാണ് വ്യോമാക്രമണമെന്നാണ് അവരുടെ അവകാശവാദം.
വിമാനത്താവളങ്ങള്‍ ലക്ഷ്യം
/sathyam/media/media_files/2024/11/03/xGmVBXvKFjUQhhybwCV2.jpg)
പ്രധാനപ്പെട്ട വിമാനത്താവളങ്ങളെ മാത്രം ലക്ഷ്യം വെച്ചു കൊണ്ടാണ് ആക്രമണം നടത്തുന്നത്. ഈ 48 മണിക്കൂറിനുള്ളില്‍ സിറിയയില്‍ 250-ഓളം വ്യോമാക്രമണങ്ങള്‍ ഇസ്രയേല്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഡമാസ്‌കസ് ഉള്‍പ്പെടെ രാജ്യത്ത് നിരവധി തവണ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു. ഡമാസ്‌കസില്‍ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഉഗ്രശബ്ദങ്ങള്‍ കേട്ടതായി ദൃക്സാക്ഷികളും പറഞ്ഞു.
അസദ് സര്‍ക്കാരിന്റെ രാസായുധങ്ങളും ദീര്‍ഘദൂര റോക്കറ്റുകളും സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങളിലാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us