ദമാസ്കസ്: സിറിയൻ തീരദേശ മേഖലയിലുണ്ടായ സംഘർഷങ്ങൾ നിയന്ത്രണ വിധേയമെന്ന് സിറിയൻ പ്രസിഡന്റ് അഹ്മദ് അൽ ഷരാ.
പ്രതീക്ഷിച്ച വെല്ലുവിളിയാണ് ഈ സംഘർഷമെന്നും, ദേശീയ ഐക്യത്തിന് പ്രാധാന്യം നൽകണമെന്നും പ്രസിഡന്റ് പറഞ്ഞതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തീരദേശ മേഖലയായ ലതാകിയ, ടാർട്ടസ് മേഖലകളിലാണ് സമീപ ദിവസങ്ങളിൽ സംഘർഷം രൂക്ഷമായത്.
മുൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ അനുയായികളും സേനകളും തമ്മിലാണ് സംഘർഷമുണ്ടായത്. അസദ് സർക്കാർ വീണ ശേഷമുള്ള ഏറ്റവും രൂക്ഷമായ സംഘർഷമാണ് നടന്നത്.
പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ അസദ് അനുയായികളുടെ ആയുധ ശേഖരം പിടികൂടി നശിപ്പിക്കാൻ ശക്തമായ നടപടികൾ തുടങ്ങിയിരുന്നു