തായ്‌പേയ് സിറ്റി: തായ് വാനില്‍ ഉണ്ടായ ശക്തിയേറിയ ഭൂചലനത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
25 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനത്തില്‍ 26 കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടങ്ങളില്‍ 20 ഓളം പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു.
ബുധനാഴ്ച രാവിലെ തായ് വാന്റെ കിഴക്കന്‍ പ്രദേശത്തെ പിടിച്ചുകുലുക്കിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന് പിന്നാലെ തായ് വാനിലും തൊട്ടടുത്തുള്ള രാജ്യങ്ങളായ ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് നല്‍കി.
തീര പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ അധികൃതര്‍ ഉത്തരവിട്ടു.