മോസ്കോ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ.
ഊർജം, ഗതാഗതം, കാർഷികം, പശ്ചാത്തലവികസനം തുടങ്ങിയ മേഖലകളിൽ അഫ്ഗാനിസ്ഥാനുമായി സാമ്പത്തിക സഹകരണം നടത്തുമെന്നു റഷ്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മറ്റു രാജ്യങ്ങളും റഷ്യയെ മാതൃകയാക്കി താലിബാനെ അം ഗീകരിക്കണമെന്ന് അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി പറഞ്ഞു. അതേസമയം, അഫ്ഗാനിസ്ഥാനിലെ വനിതാ സംഘടനകൾ റഷ്യൻ നടപടിയെ അപലപിച്ചു.
2021ൽ അമേരിക്കൻ സേന അഫ്ഗാനിസ്ഥാനിൽനിന്നു പിൻവാങ്ങിയപ്പോഴാണ് താലിബാൻ അധികാരം പിടിച്ചെടുത്തത്. ഭീകരവാദ പാരന്പര്യവും ശരിയത്ത് നിയമവ്യവസ്ഥയും മൂലം താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ മറ്റു രാജ്യങ്ങൾ ഇതുവരെ തയാറായിട്ടില്ല.
എന്നാൽ, റഷ്യൻ സർക്കാർ താലിബാനുമായി നല്ല ബന്ധം പുലർത്തിപ്പോന്നു. താലിബാൻ അധികാരം പിടിച്ചപ്പോഴും കാബൂളിലെ റഷ്യൻ നയതന്ത്രകാര്യാലയം പൂട്ടിയില്ല.