/sathyam/media/media_files/2026/03/02/tali-2026-03-02-16-21-30.jpg)
ഇ​സ്ളാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള യു​ദ്ധം മു​റു​കു​ന്നു.
കാ​ബൂ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​ന് മ​റു​പ​ടി​യാ​യി പാ​ക്കി​സ്ഥാ​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വ്യോ​മ​ത്താ​വ​ള​ങ്ങി​ൽ താ​ലി​ബാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി.
റാ​വ​ൽ​പി​ണ്ടി​യി​ലു​ള്ള നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ള​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ ഈ ​വ്യോ​മ​ത്താ​വ​ളം ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു.
ഇ​തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് താ​ലി​ബാ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ള​ത്തി​ന് പു​റ​മെ ക്വ​റ്റ​യി​ലെ പ​ന്ത്ര​ണ്ടാം ഡി​വി​ഷ​ൻ ആ​സ്ഥാ​നം, ഖൈ​ബ​ർ പ​ഖ്​തു​ൻ​ഖ്വ​യി​ലെ മോ​മ​ണ്ട് ഏ​ജ​ൻ​സി​യി​ലു​ള്ള ഖ്വാ​സാ​യ് ക്യാ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി.
ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​ക്സ് ഹാ​ൻ​ഡി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം താ​ലി​ബാ​ന​യ​ച്ച ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു​വെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us