കാബൂള്‍: വ്യഭിചാരം പോലുള്ള കുറ്റകൃത്യങ്ങളില്‍ സ്ത്രീകളെ പൊതുസ്ഥലത്ത് കല്ലെറിഞ്ഞ് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്സാദ. ഒരു ഓഡിയോ സന്ദേശത്തിലുടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
ഇസ്‌ലാമിക ശരീഅത്ത് കോഡ് കർശനമായി നടപ്പിലാക്കുന്നതായും പ്രഖ്യാപനം നടത്തി. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പുമായി താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുന്ദ്സാദ രംഗത്ത് എത്തിയിരിക്കുന്നത്.
പാശ്ചാത്യ ജനാധിപത്യത്തിനെതിരായ പോരാട്ടം തുടരുമെന്ന് അദ്ദേഹം 'ദ ടെലിഗ്രാഫി'നോട് പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ സ്ത്രീകളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണെന്നും അഖുന്ദ്സാദ തൻ്റെ സന്ദേശത്തിലുടെ പറയുന്നു.