പാക്കിസ്ഥാന് ഇനി വെള്ളം നൽകില്ല താലിബാൻ..

New Update
thaliban kjk

കാബൂൾ: ഇന്ത്യയെപ്പോലെതന്നെ അഫ്ഗാനിസ്ഥാനിലെ കുനാർ നദിയിൽ വിശാലമായ ഒരു ഡാം നിർമ്മിക്കാൻ താലി ബാൻ ശീർഷ നേതാവ് ഷേഖ് ഹബീബുള്ള അഖുൻഡ്ജാത അനുമതി നൽകിയതായി ഉപമന്ത്രി മുജാഹിദ് ഫറാഹി ഇന്നലെ കാബൂളിൽ പ്രഖ്യാപിച്ചു.

ഡാം നിർമ്മാണം ഒട്ടും താമസിയാതെ ഉടനടിത്തന്നെ  രാജ്യത്തിന കത്തുള്ള കമ്പനികളെക്കൊണ്ട് നിർമ്മിപ്പിക്കാനാണ് താലിബാൻ തലവൻ ഉത്തരവിട്ടിരിക്കുന്നത്.

ഈ വിശാലമായ ഡാമിലെ വെള്ളമുപയോഗിച്ച് 2000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനും 13000 ഹെക്ടർ സ്ഥലത്തു ജലസേ ചനം നടത്താനും ലക്ഷ്യമിടുന്നതാണ് . പദ്ധതി നിർമ്മാണത്തിൽ ആദ്യം താൽപ്പര്യം പ്രകടിപ്പിച്ച ചൈന പിന്നീട് പാക്കിസ്ഥാന്റെ സമ്മർദ്ദത്തിന്‌വഴങ്ങിയാണ് നിശബ്ദമായതെന്നുകരുതപ്പെടുന്നു.

ഡാം നിർമ്മണത്തിന് ഇന്ത്യൻ കമ്പനികളെ ക്ഷണിക്കാനും താലിബാൻ പദ്ധതിയിടുന്നുണ്ട്. കുനാർ നദിയിലെ വെള്ളമാണ് പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺക്വ പ്രവിശ്യയിലെ ജലസേ ചനത്തിനും വൈദ്യുതി ഉൽപ്പാദനത്തിനുമായി ഉപയോഗിച്ചുപോ രുന്നത്.

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ ഇന്ത്യയും പാക്കി സ്ഥാനും തമ്മിലുണ്ടാക്കിയ സിന്ധു നദീജല കരാർ പോലെയുള്ള കരാറുകളൊന്നും നിലവിലില്ല. എങ്കിലും അഫ്ഗനനിസ്ഥാനിൽ നിർമ്മിക്കുന്ന ഓരോ ഡാമിലും പാക്കിസ്ഥാന് പ്രതിഷേധവും അമർഷവുമുണ്ട്.

ഇതുകൂടാതെ കാബൂൾ നദിയിൽ നിർമ്മിക്കുന്ന ചില ഡാമുകളുടെ തുടർനിർമ്മാണം ഇന്ത്യ ഏറ്റെടുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. കാബൂൾ നഗരത്തിനു വെള്ളമെത്തിക്കാനുള്ള കബൂൾ നദിയിലെ ഷാഹ്‌തൂത് ഡാം ഇന്ത്യയാണ് നിർമ്മിക്കുന്നത്. നേരത്തെ ഇന്ത്യ നിർമ്മിച്ചുനൽകിയ സൽമാ ഡാം ഇന്ത്യ - അഫ്‌ഗാൻ സൗഹൃദ ത്തിന്റെ പ്രതീകമായി മാറപ്പെട്ടു.

ഇന്ത്യ നടത്തുന്ന കുൽസിത ശ്രമങ്ങളാണ് കാബൂൾ, കുനീർ നദി കളിൽ ഡാം നിർമ്മിച്ച് പാക്കിസ്ഥാനെ മരുപ്രദേശമാക്കാനുള്ള തിനു പിന്നിലെന്നും ഇതിനെതിരേ അന്താരാഷ്ട്ര കോടതിയെ സമീപിക്കുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചു.

Advertisment
Advertisment