താലിബാന്റെ പുതിയ വിലക്ക്: സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കുമ്പോള്‍ പരസ്പരം കേള്‍ക്കാന്‍ പാടില്ല

സ്ത്രീകള്‍ മറ്റ് സ്ത്രീകള്‍ക്ക് കേള്‍ക്കുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് താലിബാന്‍ മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫിയുടെ ഉത്തരവ്.

New Update
afgan 123

അഫ്ഗാനിസ്ഥാന്‍:താലിബാന്‍ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. സ്ത്രീകള്‍ മറ്റ് സ്ത്രീകള്‍ക്ക് കേള്‍ക്കുന്ന രീതിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് താലിബാന്‍ മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫിയുടെ ഉത്തരവ്.

Advertisment

അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കൂടുതല്‍ നിയന്ത്രിക്കുന്ന വിലക്കാണിത്. സദ്ഗുണ പ്രചരണത്തിനും ദുരാചാരങ്ങള്‍ തടയുന്നതിനുമാണ് ഈ വിലക്കെന്നാണ് പറയുന്നത്

സ്ത്രീകള്‍ മറ്റ് സ്ത്രീകള്‍ക്ക് സമീപം ഖുര്‍ആന്‍ കേള്‍ക്കുന്ന രീതിയില്‍ പാരായണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് അഫ്ഗാന്‍ വാര്‍ത്താ ചാനലായ അമു ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഒരു സ്ത്രീയുടെ ശബ്ദം 'ഔറാഹ്' ആയി കണക്കാക്കപ്പെടുന്നു. അത് മറച്ചുവെക്കേണ്ട ഒന്നാണ്. മറ്റ് സ്ത്രീകള്‍ പോലും പരസ്യമായി കേള്‍ക്കാന്‍ പാടില്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഹനഫി ഈ നിയന്ത്രണത്തെ ന്യായീകരികരിക്കുകയും ചെയ്തു. 

സ്ത്രീകള്‍ക്ക് തക്ബീറോ ആസാനോ വിളിക്കാന്‍ അനുവാദമില്ലെങ്കില്‍ പ്രാര്‍ത്ഥനയ്ക്കുള്ള ഇസ്ലാമിക ആഹ്വാനം പ്രകാരം അവര്‍ക്ക് തീര്‍ച്ചയായും പാടാനോ സംഗീതം ആസ്വദിക്കാനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഈ പുതിയ നിയന്ത്രണം സ്ത്രീകളുടെ സ്വതന്ത്രമായി സംസാരിക്കാനുള്ള കഴിവിനെ തടയുമെന്നും അതുവഴി അവരെ പൊതുജീവിതത്തില്‍ നിന്ന് കൂടുതല്‍ പുറത്താക്കുമെന്നും ഭയപ്പെടുകയാണ് വിദഗ്ധര്‍. 

 

Advertisment