New Update
/sathyam/media/media_files/2025/04/17/sJxDsl72NRxEBxmkhcFd.jpg)
ഡല്‍ഹി: ഇറാനുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് മേല്‍ അമേരിക്ക 25 ശതമാനം അധിക താരിഫ് ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന.
Advertisment
ഇത് നടപ്പിലായാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള കയറ്റുമതിയെ അത് ഗുരുതരമായി ബാധിക്കും. നിലവിലുള്ള തീരുവകള്‍ക്ക് പുറമെ ഈ 25 ശതമാനം കൂടി ചേരുന്നതോടെ മൊത്തം താരിഫ് ഭാരം 75 ശതമാനം വരെ ഉയര്‍ന്നേക്കാമെന്ന് വിപണി നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വെല്‍ത്ത് മില്‍സ് സെക്യൂരിറ്റീസ് ഡയറക്ടര്‍ ക്രാന്തി ബാത്തിനി പറയുന്നതനുസരിച്ച്, ഈ നീക്കം ആഗോള വിപണിയിലും ഇന്ത്യന്‍ വിപണിയിലും വലിയ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇറാനുമായി ഊര്‍ജ്ജ മേഖലയില്‍ ഇന്ത്യയ്ക്ക് പണ്ടുമുതല്‍ക്കേ ശക്തമായ ഉഭയകക്ഷി വ്യാപാര ബന്ധമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us