ഒട്ടാവ: കാനഡയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് പ്രതികാരമായി 155 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്ത ഒരു സ്വതന്ത്ര വ്യാപാര കരാറിന്റൈ ലംഘനമാണ് പരസ്പരമുള്ള ഈ താരിഫുകള്‍.
താരിഫുകള്‍ അമേരിക്കന്‍ ജനതയ്ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചൊവ്വാഴ്ച മുതല്‍ 30 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ക്ക് താരിഫുകള്‍ ഏര്‍പ്പെടുത്തും
തുടര്‍ന്ന് 21 ദിവസത്തിനുള്ളില്‍ 125 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജ സംഭരണം, മറ്റ് പങ്കാളിത്തങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ നിരവധി താരിഫ് ഇതര നടപടികള്‍ ഞങ്ങള്‍ പരിഗണിക്കുന്നുണ്ട്.
ശനിയാഴ്ച ചൈനയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്ക് 10 ശതമാനവും മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും തീരുവ ചുമത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നു
കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതിവാതകം, വൈദ്യുതി എന്നിവയുള്‍പ്പെടെയുള്ള ഊര്‍ജ്ജത്തിന് 10 ശതമാനം നിരക്കിലാണ് നികുതി ചുമത്തുന്നത്.