New Update
/sathyam/media/media_files/2025/11/18/taslima-nasreen-2025-11-18-13-19-20.jpg)
ധാക്ക: പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണലിന്റെ വിധിയില്‍ ബംഗ്ലാദേശി എഴുത്തുകാരിയും പ്രവാസി സാഹിത്യകാരിയുമായ തസ്ലീമ നസ്രിന്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു.
Advertisment
ഷെയ്ഖ് ഹസീനയെ കുറ്റവാളിയായി കണക്കാക്കുമ്പോള്‍, ചീഫ് അഡൈ്വസര്‍ മുഹമ്മദ് യൂനുസിനെയും അദ്ദേഹത്തിന്റെ 'ജിഹാദി ശക്തികളെയും' എന്തുകൊണ്ട് കുറ്റവാളിയായി കാണുന്നില്ല എന്നും അവര്‍ ചോദിച്ചു.
കഴിഞ്ഞ വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ക്ക് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഐസിടി തിങ്കളാഴ്ച സുപ്രധാന വിധി പ്രഖ്യാപിച്ചിരുന്നു. ഈ പ്രക്ഷോഭങ്ങളാണ് അവരുടെ സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us