New Update
/sathyam/media/media_files/2025/06/05/h4r6fVNlw42WhvHdP8Jt.jpg)
തെഹ്റാൻ: സർക്കാർ വിരുദ്ധപ്രക്ഷോഭം കൂടുതൽ ശക്തിയാർജിച്ചതോടെ, ഇറാന് വീണ്ടും താക്കീതുമായി യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്.
Advertisment
ആക്രമിച്ചാൽ ഗൾഫിലെ യുഎസ് താവളങ്ങൾക്കും കപ്പലുകൾക്കും നേരെ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
പ്രക്ഷോഭം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ വിവിധ അക്രമ സംഭവങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായി റിപ്പോർട്ട്.
500 പേരെ ങ്കിലും ഇതിനകം മരണപ്പെട്ടതായാണ് പ്രക്ഷോഭകാരികൾ പറയുന്നത്. ഇസ്‍ലാമിക് റവൂലഷനറി ഗാർഡ് അംഗങ്ങൾ ഉൾപ്പടെ 109 സുരക്ഷാ പാലകർ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടതായി തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇവരുടെ വിയോഗം മുൻനിർത്തി ഇന്നുമുതൽ 3 ദിവസം ദു:ഖാചരണം നടത്താൻ ഇറാൻ തീരുമാനിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us