ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണം. ടെഹ്‌റാനിലെ ആക്രമണത്തിൽ ഖമേനിയുടെ വസതി തകർന്നു. പുതിയ ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളും പുറത്ത്

ഇറാന്റെ ഭരണപരവും രാഷ്ട്രീയവുമായ കേന്ദ്രമായി അറിയപ്പെടുന്ന ഈ സമുച്ചയമാണ് പരമോന്നത നേതാവിന്റെ വസതിയും ഓഫീസുമായി പ്രവർത്തിക്കുന്നത്. ദശാബ്ദങ്ങളായി ഇറാന്റെ പരമാധികാരത്തിന്റെ അടയാളമാണ് ഈ പ്രദേശം.

New Update
Satellite imagery shows damage at the Tehran compound

തെഹ്റാൻ: ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ടെഹ്‌റാനിലെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക വസതിക്ക് വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് പുതിയ ഉപഗ്രഹ ചിത്രങ്ങൾ പ്രകാരമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

Advertisment

ഇറാന്റെ ഭരണപരവും രാഷ്ട്രീയവുമായ കേന്ദ്രമായി അറിയപ്പെടുന്ന ഈ സമുച്ചയമാണ് പരമോന്നത നേതാവിന്റെ വസതിയും ഓഫീസുമായി പ്രവർത്തിക്കുന്നത്. ദശാബ്ദങ്ങളായി ഇറാന്റെ പരമാധികാരത്തിന്റെ അടയാളമാണ് ഈ പ്രദേശം.


ഫെബ്രുവരി 28-ലെ ഉപഗ്രഹ ചിത്രങ്ങളിൽ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിൽ നിന്ന് കറുത്ത പുക ഉയരുന്നത് കാണാം. സംയുക്ത ആക്രമണത്തിൽ വസതി സമുച്ചയത്തിലെ നിരവധി കെട്ടിടങ്ങൾ തകർക്കപ്പെട്ടതായി ചിത്രങ്ങൾ സൂചിപ്പിക്കുന്നു.


ഖമേനിയെ സുരക്ഷിതമായ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി നേരത്തെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ടെഹ്‌റാൻ കൂടാതെ ഇസ്ഫഹാൻ, കോം തുടങ്ങി ഇറാന്റെ വിവിധ നഗരങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Advertisment