/sathyam/media/media_files/2026/03/01/israels-iron-dome-missile-defence-system-are-pictured-over-tel-aviv-2026-03-01-00-03-59.jpg)
തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. സംഘര്‍ഷത്തില്‍ ഇതിനോടകം 200ലധികം പേര്‍ കൊല്ലപ്പെട്ടുവെന്ന് ഇറാന്‍ റെഡ് ക്രസന്റ് അറിയിച്ചു.
കഴിഞ്ഞ മണിക്കൂറുകളില്‍ സെന്‍ട്രല്‍ ഇസ്രായേലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇറാന്റെ ആണവ പാന്റുകളിലൊന്ന് നിലനില്‍ക്കുന്ന ഇസ്ഫഹാനില്‍ വന്‍ ആക്രമണം നടത്താനാണ് നീക്കം.
ആക്രമണം നടന്നാല്‍ മേഖലയിലേക്ക് പ്രവേശിക്കരുതെന്നും ഇസ്രായേൽ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ ആണവ പ്ലാന്റുകളിലൊന്ന് നിലനില്‍ക്കുന്നത് ഇസ്ഫഹാനിലാണ്. ആക്രമണത്തിന് മുന്നോടിയായി മുഴുവന്‍ മന്ത്രിമാരേയും ഇസ്രായേല്‍ അണ്ടര്‍ ഗ്രൗണ്ടിലേക്ക് മാറ്റി.
ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇറാനില്‍ മാത്രമായി 200ലെറെ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് പുറത്തുവന്ന വിവരങ്ങള്‍.
ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളില്‍ 747 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ റെഡ് ക്രസന്റ് വ്യക്തമാക്കി. ഇതിനോടകം ഇന്ന് 24 പ്രവിശ്യകളിലാണ് ആക്രമണം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us