/sathyam/media/media_files/2026/03/01/282139-2026-03-01-17-04-31.webp)
തെഹ്‌റാന്‍: ഇറാനില്‍ അലി റിസ അറാഫി ആയത്തുല്ല അലി ഖാംനഈയുടെ താല്‍ക്കാലിക പിന്‍ഗാമിയാകും. ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗമാണ് അറാഫി. അഹമ്മദ് വാഹിദി ഐആര്‍ജിസി മേധാവിയാകും.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ രക്തസാക്ഷിത്വത്തിന് പിന്നാലെ ചേര്‍ന്ന ഇറാന്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലാണ് താല്‍ക്കാലിക നേതാക്കളെ തെരഞ്ഞെടുത്തത്.
പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുകയെന്നുള്ളത് ഒരുപാട് ചടങ്ങുകളിലൂടെ സാധ്യമാക്കേണ്ടുന്ന പ്രക്രിയയാതിനാല്‍ തന്നെ നിലവിലെ സാഹചര്യം പരിഗണിച്ച് അത്തരമൊരു നീക്കത്തില്‍ നിന്ന് ഇറാന്‍ പിന്മാറുകയായിരുന്നു.
പകരമായി, മറ്റൊരു നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അലി റിസ അറാഫി താല്‍ക്കാലികമായി ഇറാന്റെ നായകത്വം ഏറ്റെടുക്കുന്നത്. ഇറാനിലെ ഖും എന്ന ആത്മീയകേന്ദ്രത്തില്‍ നിന്ന് മതപഠനം പൂര്‍ത്തിയാക്കിയ അറാഫി നിലവില്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗമാണ്.
ഇറാന്റെ അടുത്ത പരമോന്നത പദവിയിലേക്ക് അലി ഖാംനഈയുടെ മകന്റെയും കൊച്ചുമകന്റെയും പേരുകള്‍ നേരത്തെ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒരു തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്തത്തിലേക്ക് അലി റിസ അറാഫി വരുമെന്നതിന് സാധ്യത കൂടുതലെന്നാണ് റിപ്പോര്‍ട്ടുകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us