ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ വിളിച്ച് മോദി. നിലവിലെ സാഹചര്യത്തിൽ ആശങ്ക അറിയിച്ചു. യുഎഇ പ്രസിഡന്റുമായും സംസാരിച്ചു

സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു

New Update
1001696925

ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു.

യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു.

ഇന്ത്യ കൂടെ നിൽക്കുന്നതിന് നന്ദിയെന്ന് ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പ്രതികരിച്ചു.

ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ രണ്ടു രാജ്യങ്ങളും അനുകൂലിക്കുന്നു എന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി.

കേന്ദ്ര മന്ത്രിസഭാ സമിതി യോഗം മേഖലയിലെ സ്ഥിതി വിശദമായി വിലയിരുത്തി. അതേ സമയം ഖമനേയിയെ വധിച്ചതിൽ ഇന്ത്യ മൗനം തുടരുകയാണ്

Advertisment