ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഒമ്പത് ആശുപത്രികൾ തകർന്നതായി ഇറാൻ

ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖാംനഈയുടെ ഭാര്യ മൻസൂറെ ഖോജസ്‌തേയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 

New Update
iran hospital

തെഹ്‌റാൻ: ഇസ്രായേലും യുഎസും നടത്തിയ ആക്രമണത്തിൽ ഒമ്പത് ആശുപത്രികൾ തകർന്നതായി ഇറാൻ. തലസ്ഥാനമായ തെഹ്‌റാനിലെ അഞ്ച് ആശുപത്രികളും മറ്റു നഗരങ്ങളിലെ നാല് ആശുപത്രികളും ആക്രമിക്കപ്പെട്ടതായി പാർലമെന്റ് ഹെൽത്ത് കമ്മീഷൻ അംഗമായ ഫാത്തിമ മുഹമ്മദ് ബീഗി പറഞ്ഞു. 

Advertisment

തെഹ്‌റാനിലെ ഗാന്ധി ആശുപത്രി പൂർണമായി ഒഴിപ്പിച്ചെന്നും രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റിയെന്നും അവർ പറഞ്ഞു. ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖാംനഈയുടെ ഭാര്യ മൻസൂറെ ഖോജസ്‌തേയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 

ഖാംനഈ കൊല്ലപ്പെട്ട ആക്രമത്തിൽ ഇവർക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് അവർ മരിച്ചത്. 

Advertisment