സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു'; സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാന്‍

ഇറാനെ ആക്രമിക്കാന്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് ട്രംപ് ലംഘിച്ചെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിക്കുന്നത്.

New Update
2771877-abbas-aragchi

ടെഹ്‌റാന്‍: അമേരിക്കയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇറാന്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തില്‍ സമാധാന സമീപനം അമേരിക്ക നശിപ്പിച്ചുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

Advertisment

ഇറാന്റെ സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു' എന്നും അരാഗ്ചി ആരോപിച്ചു. അമേരിക്കയെ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തടയണം എന്ന് ഇറാന്‍ ആവശ്യപ്പെട്ടു. 

തങ്ങളുടെ മണ്ണ് അമേരിക്കയ്ക്ക് നല്‍കരുതെന്നു ഇറാന്‍ വിദേശകാര്യ മന്ത്രി ഗള്‍ഫ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തിരിച്ചടി തുടരും.

ഇറാനെ ആക്രമിക്കാന്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിക്കരുത് എന്നായിരുന്നു ഇറാന്റെ ആവശ്യം. ഇത് ട്രംപ് ലംഘിച്ചെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ആരോപിക്കുന്നത്.

അമേരിക്കന്‍ സൈനികര്‍ ഇറാന്റെ പിടിയിലായെന്ന് ഇറാന്റെ സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ലാറിജാനി പറഞ്ഞു.

മരിച്ച യുഎസ് സൈനികരുടെ യഥാര്‍ത്ഥ കണക്ക് അമേരിക്ക പറയുന്നില്ല. വെനസ്വേലയോട് ചെയ്തത് ഇറാനോട് ചെയ്യാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ട്രംപ്.

ഇറാന്റെ പരമോന്നത നേതാവിനെയും ആയിരക്കണക്കിന് സാധാരണ പൗരന്മാരെയും കൊലപ്പെടുത്തിയ ട്രംപിനെ വെറുതെ വിടില്ലെന്നും ലാറിജാനി പറഞ്ഞു.

Advertisment