തെഹ്റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തെ അപലപിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍. കൊളംബിയയും ക്യൂബയുമാണ് ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്.
ട്രംപിനെതിരെ ഡെമോക്രാറ്റുകളും രംഗത്തെത്തിയിട്ടുണ്ട്. ഏകപക്ഷീയമായ ആക്രമണത്തിലൂടെ പശ്ചിമേഷ്യയെ ട്രംപ് യുദ്ധത്തിലേക്ക് വലിച്ചിടുകയാണെന്നും ഭരണഘടനയെ വെല്ലുവിളിച്ചാണ് ആക്രമണം നടന്നതെന്നും ഡെമോക്രാറ്റുകൾ പറഞ്ഞു.
സമാധാനം കൊണ്ടുവരുമെന്ന് പറഞ്ഞയാൾ യുദ്ധം സൃഷ്ടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. നാൻസ് പെലോസി, ജിയാൻ ഷഹീൻ എന്നിവരാണ് പ്രതികരണം നടത്തിയത്.