'ഇസ്രയേൽ ഇറാനെതിരെ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നു'.വൻതോതിൽ ആയുധങ്ങൾ സംഭരിക്കുന്നതായി ഇറാൻ മാധ്യമങ്ങൾ

ആക്രമണശ്രമം ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാൻ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

New Update
iran israel

 ടെഹ്‌റാൻ: ഇറാനെതിരെ ഇസ്രയേൽ വീണ്ടും ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇറാൻ മാധ്യമങ്ങൾ.

Advertisment

അമേരിക്കയിൽ നിന്നും പാശ്ചാത്യ രാഷ്ട്രങ്ങളിൽ നിന്നും ഇസ്രയേലിലേക്ക് സൈനിക സാമഗ്രികളുമായി വൻതോതിൽ വിമാനങ്ങളെത്തിയതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

 ഇത് ഇസ്രയേൽ വലിയ തോതിൽ ആയുധങ്ങൾ സംഭരിക്കുന്നതിൻ്റെ സൂചനയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആക്രമണശ്രമം ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാൻ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ്.

അതേസമയം, ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയെ ആക്ഷേപിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും എതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പും നൽകി.

ഇറാനിൽ പുരോഹിത നേതൃത്വം 'ഫത്‌വ' (മതപരമായ വിധി) പുറപ്പെടുവിച്ചതായി ഇറാനിലെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അയത്തൊള്ള മകർറം ഷിറാസിയാണ് ഈ ഫത്‌വ പുറപ്പെടുവിച്ചതെന്നും മെഹർ ന്യൂസ് ഏജൻസി വ്യക്തമാക്കുന്നു.

അതേസമയം, തങ്ങളുടെ രാജ്യത്ത് നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം അമേരിക്കയും ഇസ്രയേലും ഏറ്റെടുക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.

ആക്രമണങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ക്രിമിനൽ കുറ്റങ്ങൾക്ക് നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് കത്തയച്ചു.

Advertisment