/sathyam/media/media_files/2025/10/30/dims-2025-10-30-07-08-16.jpg)
തെൽ അവിവ്: വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിൽ വന്നതായ അറിയിപ്പിനിടയിലും ഖാൻ യൂനുസിലും മറ്റും ആക്രമണം തുടർന്ന്​ ഇസ്രായേൽ.
പിന്നിട്ട 24 മണിക്കൂറിനിടെ, കൊല്ലപ്പെട്ട നൂറിലേറെ പേരിൽ പകുതിയിലേറെ കുട്ടികളും സ്ത്രീകളും. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച്​ യുഎൻ മനുഷ്യാവകാശ സംഘടന രംഗത്തെത്തി.
ഏകപക്ഷീയമായി വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സക്കു മേൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരണം 110 കടന്നു. ഇവരിൽ 52 കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടും.
എന്നിട്ടും ഹമാസ്​ പോരാളികളെ മാത്രമാണ്​ തങ്ങൾ ലക്ഷ്യമിട്ടതെന്നാണ്​ ഇസ്രയേൽ നൽകുന്ന വിശദീകരണം. ഇന്നലെ ഉച്ചയോടെ വെടിനിർത്തൽ കരാർ വീണ്ടും പ്രാബല്യത്തിലായതായി ഇസ്രായേൽ അറിയിച്ചിരുന്നു.
എന്നാൽ രാത്രിയിലും ഖാൻ യൂനുസിലും റഫക്കും ​നേരെ വീണ്ടും ആക്രമണം ഉണ്ടായി. ബോംബാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് ഏജൻസ് വക്താവ് മുഹമ്മദ് ബാസൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us