ഖാംനഈ കൊല്ലപ്പെട്ടു. സ്ഥിരീകരിച്ച് ഇറാനിയന്‍ ടിവി. ഖാംനഈയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു

 ഏഴു ദിവസം ഓഫീസുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്

New Update
1532435-hhsg

 തെൽ അവീവ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാനിയൻ ടിവി.

Advertisment

ഇറാനിയൻ പരമോന്നത നേതാവ് അലി ഖാംനഈ രക്തസാക്ഷിത്വം വഹിച്ചെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി അറിയിച്ചു. 

പരമോന്നത നേതാവിൻറെ മരണത്തിൽ ഇറാനിൽ നാൽപ്പത് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.

 ഏഴു ദിവസം ഓഫീസുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.1989 മുതൽ ഇറാൻറെ പരമോന്നത നേതാവാണ് ആയത്തുല്ല അലി ഖാംനഈ.

ഖാംനഈ കൊല്ലപ്പെട്ടന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇറാൻ സ്ഥിരീകരണം നൽകിയിരുന്നില്ല.

ഖാംനഈ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സാമൂഹ്യ മാധ്യമത്തിലൂടെ സ്ഥിരീകരിച്ചിരുന്നു.

ഖാംനഈയുടെ മകളും ഭർത്താവും കൊച്ചുമകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ സൈന്യത്തിന്റെ ഔദ്യോഗിക പട്ടികയിൽ ഇറാൻ പരമോന്നത നേതാവിന്റെ പേരില്ലായിരുന്നു. 

Advertisment