/sathyam/media/media_files/2026/03/06/khameni-2026-03-06-19-39-55.png)
ടെൽ അവീവ്: ഇറാൻ ഭരണാധികാരി ഖമേനേയിയെ വധിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടു.
ശത്രുക്കൾക്ക് തന്റെ സ്ഥാനം കണ്ടെത്താൻ കഴിയാത്തവിധം അതീവ സുരക്ഷയോടെ രഹസ്യ കേന്ദ്രത്തിലായിരുന്നു ഇറാന്റെ പരമോന്നത മതനേതാവും ഭരണാധികാരിയുമായ ഖമേനേയി വസിച്ചിരുന്നത്.
കഴിഞ്ഞ 27-ാം തീയതി അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്.
ഈ സംഭവം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കടുത്ത പിരിമുറുക്കത്തിന് കാരണമായിട്ടുണ്ട്. അദ്ദേഹം എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്നതിനെക്കുറിച്ച് വിവിധ തരത്തിലുള്ള വിവരങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ഭൂഗർഭ ബങ്കറിൽ കഴിഞ്ഞിരുന്ന ഖമേനിയെ വധിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന (IDF) പുറത്തുവിട്ടത്.
"ടെഹ്‌റാനിലെ ഇറാൻ ഭരണാധികാരിയുടെ ആസ്ഥാനത്തിന് താഴെയുള്ള സൈനിക ഭൂഗർഭ ബങ്കറിൽ കഴിഞ്ഞിരുന്ന ഖമേനിയെ 50 ഇസ്രായേലി യുദ്ധവിമാനങ്ങൾ ചേർന്ന് തകർത്തു," എന്ന് ഇസ്രായേൽ തങ്ങളുടെ കുറിപ്പിൽ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us