/sathyam/media/media_files/2025/05/05/rr4w8mV6kFzR5Qibzp4g.webp)
ടെൻ അവീവ്: ബൻ ഗുരിയോൺ വിമാനത്താവളത്തിനു നേരെ യെമനിലെ ഹൂത്തികൾ നടത്തിയ ആക്രമണത്തിന് ഉചിത സമയത്ത് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.
ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ പ്രതികരിച്ചു. ഇസ്രായേലിലേക്കുള്ള മുഴുവൻ സർവീസുകളും നിർത്താൻ വിമാന കമ്പനികൾക്ക് ഹൂതികൾ താക്കീത് നൽകി.
ബൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഇന്നലെ പതിച്ച ഹൂത്തികളുടെ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിൻെ നടുക്കത്തിൽ നിന്ന് ഇസ്രായേൽ ഇപ്പോഴും മോചിതരായിട്ടില്ല.
മിസൈൽ പ്രതിരോധിക്കുന്നതിൽ അമേരിക്ക കൈമാറിയ 'താഡ്' സംവിധാനം പരാജപ്പെട്ടതും ഇസ്രായേലിന് പുതിയ വെല്ലുവിളിയാണ്.
ഗസ്സക്കുമേലുള്ള ഉപരോധം തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിനു മേൽ വ്യോമ ഉപരോധം പ്രഖ്യാപിച്ചതായി യെമനിലെ ഹൂത്തികൾ അറിയിച്ചു.
ഹൂത്തികൾക്കും അവരെ പിന്തുണക്കുന്ന ഇറാനും കനത്ത തിരിച്ചടി നൽകുമെന്ന് ബിന്യമിൻ നെതന്യാഹു പറഞു.
സയണിസ്റ്റ് രാഷ്ട്രം ആക്രമിച്ചാൽ മാരകമായി തിരിച്ചടിക്കുമെന്ന് ഇറാനും താക്കീത് ചെയ്തു