/sathyam/media/media_files/2025/06/05/nDKIo9YqWHBaf4f86sGh.jpg)
ടെൽ അവീവ്: ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ സമാധാന ചർച്ചകൾ ലക്ഷ്യം കാണുന്നുവെന്ന് വ്യക്തമായതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായേലിലെ ബന്ദികളുടെ കുടുംബങ്ങൾ.
ട്രംപ് വാക്ക് പാലിച്ചെന്ന് പറഞ്ഞ കുടുംബാംഗങ്ങൾ, ബന്ദികളുടെ ഓർമ്മക്കായുള്ള ചത്വരത്തിൽ പ്രസംഗിക്കാൻ ട്രംപിനെ ക്ഷണിച്ച് കത്തയച്ചു. വൈകാരികമായ കുറിപ്പാണ് അമേരിക്കൻ പ്രസിഡന്‍റ് ബന്ദികളുടെ കുടുംബങ്ങൾ എഴുതിയിരിക്കുന്നത്.
ഇന്ന് ഞങ്ങൾക്ക് സമാധാനമായി ശ്വസിക്കാം. മരിച്ചവർക്ക് മാന്യമായി വിട നൽകാം എന്ന് തുടങ്ങുന്ന കുറിപ്പ് അവസാനിക്കുന്നിടത്താണ് ട്രംപിനെ ബന്ദികളുടെ ഓർമയ്ക്കായുള്ള ചത്വരത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചിരിക്കുന്നത്.
അതേസമയം നടന്നാൽ ഈ കരാർ ചരിത്രമാകുമെന്ന് പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യായർ ലാപിഡ് അഭിപ്രായപ്പെട്ടു.
അമേരിക്കൻ പ്രസിഡന്‍റിന് മാത്രം നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം കത്തെഴുതുകയും ചെയ്തു. അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ട്രംപിനെ ഫോണിൽ വിളിച്ചു.
ശ്രമങ്ങൾ ലക്ഷ്യത്തിലെത്തിച്ചതിൽ വൈകാരികമായി സംസാരിച്ചു. കരാറിൽ പൂർണമായ ആത്മാർത്ഥത വേണമെന്ന അഭ്യർഥനയുമായി ഐക്യരാഷ്ട്ര സഭയും രംഗത്തെത്തി.
മധ്യസ്ഥ രാഷ്ട്രങ്ങൾക്ക് യു എൻ നന്ദി പറഞ്ഞു. അതിനിടെ ഗാസ സമാധാന കരാർ ഇസ്രയേൽ സൈന്യത്തിന്‍റെ നേട്ടമാക്കി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് കുറിപ്പിട്ടു.