/sathyam/media/media_files/2025/10/05/photos492-2025-10-05-10-15-08.jpg)
ടെക്സസ്: ഉപരിപഠനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു. ഹൈദരാബാദ് എൽബി നഗറിലെ ചന്ദ്രശേഖർ പോളിനെയാണ് ടെക്സസിൽ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്.
സംഭവം നടക്കുമ്പോൾ ടെക്സസിലെ ഡെന്റണിലുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു ചന്ദ്രശേഖർ.
ദന്ത സർജറിയിൽ ബിരുദം (ബിഡിഎസ്) പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായാണ് യുവാവ് ഡാളസിൽ എത്തിയത്.
കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ GEICO-യിൽ സീനിയർ ഡാറ്റ അനലിസ്റ്റായി പാർട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.
കൊലപാതക കാരണം വ്യക്തമല്ല. വിദ്യാർഥിയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കുടുംബത്തിന് പിന്തുണ ഉറപ്പ് നൽകി. ഈ സംഭവത്തോടെ, യുഎസിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന അന്താരാഷ്ട്ര വിദ്യാർഥികളുടെ സുരക്ഷ ആശങ്കയിലായിരിക്കുകയാണ്.
ജനുവരിയിൽ, യുഎസിലെ കണക്റ്റിക്കട്ടിൽ തെലങ്കാനയിൽ നിന്നുള്ള 26 വയസ്സുള്ള വിദ്യാർഥിയെ അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു.
ഈ വർഷം ആദ്യം രംഗ റെഡ്ഡിയിൽ നിന്നുള്ള മറ്റൊരാളെയും വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. റൂംമേറ്റിനെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ പൗരനായ ടെക്കിയെ കഴിഞ്ഞ മാസം പോലീസ് വെടിവച്ചു കൊന്നിരുന്നു.