തായ്‌ലൻഡിൽ ഫെറി ബോട്ടിന് തീപിടിച്ച് അപകടം; 108 പേരെ രക്ഷപ്പെടുത്തി

New Update
video-overnight-ferry-catches-fire-thailand-people-rescued

തായ്‌ലൻഡ് : തായ്‌ലൻഡിൽ കടത്തുവള്ളത്തിന് തീപിടിച്ചു. സൂറത്ത് താനി പ്രവിശ്യയിൽ നിന്നുള്ള കടത്തുവള്ളം തായ്‌ലൻഡിൻ്റെ തീരപ്രദേശത്തെ പ്രശസ്തമായ ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ കോ താവോ ദ്വീപിന് സമീപമെത്തിയപ്പോഴാണ് അ​ഗ്നിബാധയ്ക്ക് ഇരയയായത്. 

Advertisment

സൂറത്ത് താനി അധികൃതരുടെ ഫേസ്ബുക്ക് പോസ്റ്റ് അനുസരിച്ച്, ഫെറിയിൽ 108 പേർ ഉണ്ടായിരുന്നു. 97 പേർ യാത്രക്കാരാണ്. എല്ലാ ആളുകളെയും രക്ഷപ്പെടുത്തിയതായി പ്രവിശ്യയിലെ പബ്ലിക് റിലേഷൻസ് വിഭാഗം സ്ഥിരീകരിച്ചു. ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ  പറയുന്നു.

തീരത്ത് നിന്ന് 100 കിലോമീറ്റർ അകലെയുള്ള സൂറത്ത് താനിയിൽ നിന്ന് കോ താവോയിലേക്കുള്ള ഫെറികൾ യാത്രക്കാരെയും വിനോദസഞ്ചാരികളെയും വഹിച്ചു കൊണ്ടുപോകുന്നതിനിടയിൽ ബോട്ടിന്റെ എഞ്ചിന് തീ പിടിയ്ക്കുകയായിരുന്നു. എന്നാൽ അ​ഗ്നിബാധയ്ക്ക് ഇടയായ കാരണമെന്താണെന്ന് വ്യക്തമല്ല.

Advertisment