Advertisment

തായ്‌ലന്‍ഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തായ്‌ലന്‍ഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ച് 25 വിദ്യാര്‍ത്ഥികള്‍ മരിച്ചു

New Update
Thailand school bus

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ച് 25 വിദ്യാര്‍ത്ഥികള്‍ മരിച്ചു. 44 കുട്ടികളും ആറ് അധ്യാപകരും ബസിലുണ്ടായിരുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Advertisment

പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 ഓടെ തായ്‌ലൻഡിലെ ഖു ഖോട്ടിലെ സീർ രംഗ്‌സിത് ഷോപ്പിംഗ് മാളിന് സമീപമുള്ള ഫാഹോൺ യോതിൻ റോഡിലാണ് അപകടം. 16 വിദ്യാർത്ഥികളെയും മൂന്ന് അധ്യാപകരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി സൂര്യ ജുവാങ്‌റൂങ്‌ഗ്രുവാങ്‌കിറ്റ് പറഞ്ഞു. സംഭവത്തില്‍ അനുശോചിക്കുന്നുവെന്ന് പ്രധാനമന്ത്രി പറ്റോങ്‌ടർൻ ഷിനവത്ര പറഞ്ഞു.

 

Advertisment