/sathyam/media/media_files/YwPaL1MljVf2cORFOkFM.jpg)
ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടിച്ച് പാലം തകര്‍ന്ന സംഭവത്തില്‍ യുഎസിലെ ഒരു വെബ്‌കോമിക്ക് ഫോക്‌സ് ഫോഡ് കോമിക്‌സ് തയ്യാറാക്കിയ കാര്‍ട്ടൂണ്‍ വിവാദത്തില്‍. അപകട സമയത്ത് കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ക്രൂവിനെ അപമാനിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണിനെതിരെ സമൂഹമാധ്യമങ്ങളിടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വംശീയമായ അധിക്ഷേപമാണിതെന്നാണ് നിരവധി പേര്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ക്രൂവിന്റെ സമയോചിതമായ ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇത്തരത്തിലൊരു അധിക്ഷേപം നടന്നിരിക്കുന്നത്.
അപകടത്തിന് തൊട്ടുമുമ്പ് ഡാലി കപ്പലിന്റെ ഉള്ളില്‍ നിന്നുള്ള അവസാന റെക്കോര്‍ഡിംഗ് എന്ന കുറിപ്പോടെ പുറത്തുവിട്ട കാര്‍ട്ടൂണില്‍ ഇന്ത്യക്കാരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. അര്‍ധനഗ്നരായി നീളമുള്ള ഒരു ലങ്കോട്ടി മാത്രം ധരിച്ചിരിക്കുന്ന രീതിയിലാണ് ഇതില്‍ ഇന്ത്യക്കാരായ കപ്പല്‍ ക്രൂവിനെ ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ഇതിനൊപ്പം പരസ്പരം പഴിച്ച് അസഭ്യം പറയുന്ന ശബ്ദരേഖയും ചേര്‍ത്തിട്ടുണ്ട്. ചിലര്‍ തലപ്പാവും ധരിച്ചിട്ടുണ്ട്.
Last known recording from inside the Dali moments before impact pic.twitter.com/Z1vkc828TY
— Foxford Comics (@FoxfordComics) March 26, 2024