Advertisment

ഈ വിദ്യാർത്ഥിനികളുടെ ഭാവി അനിശ്ചി തത്വത്തിൽ... അഫഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ നിന്നും രക്ഷപെട്ട് ഒമാനിൽ എത്തിയ 80 വിദ്യാർത്ഥിനികൾ; ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനത്തിൽ ഇല്ലാതാകുന്നത് ഇവരുടെ ഭാവി

New Update
afkhan stude

ഒമാൻ : അഫഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിൽ നിന്നും രക്ഷപെട്ട് 80 വിദ്യാർത്ഥിനികൾ ഉന്നത വിദ്യാഭ്യാ സത്തിനായി മൂന്ന് വർഷം മുൻപ് ഒമാനിൽ എത്തിയതാണ്.എന്നാൽ അവർക്ക് വിദ്യാഭ്യാസം പൂർത്തിയാ ക്കാൻ കഴിയാതെ ഉടനെതന്നെ മടങ്ങേണ്ടി വരും.

Advertisment

കാരണം അമേരിക്കൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനമാണ്. അതായത് യു എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ടെവേലോപ്മെന്റ്റ്  മുഖാന്തിരം ലോകമെമ്പാടും നൽകിപ്പോന്ന  അന്താരാഷ്ട്ര സ്‌കോളർഷിപ്പുകൾ അമേരിക്ക അവസാനിപ്പിച്ചതാണ് കാരണം.

" ഇത് ഹൃദയഭേദകമാണ്. ഞങ്ങൾക്ക് വിദ്യാഭ്യാസം തുടരാൻ കഴിയില്ല എന്നുമാത്രമല്ല രണ്ടാഴ്ചക്കുള്ളിൽ ഞങ്ങളെ അഫ്‌ഗാനി സ്ഥാനിലേക്ക് മടക്കി അയക്കാൻ പോകുയാണ്. കരഞ്ഞു വലഞ്ഞു ഞങ്ങളൊരു വഴിയായി. സഹായിക്കാൻ ആരും വന്നില്ലെങ്കിൽ " പെൺകുട്ടികൾ മുഖം മറച്ച് കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് ഇത് പറഞ്ഞത്.

ഡൊണാൾഡ് ട്രംപിന്റെ കർക്കശ നിലപാട് മൂലം ലോകമെമ്പാടും നടന്നുവന്ന പല മാനവീയ ചാരിറ്റി പ്രവർത്തനങ്ങളും നിലച്ചിരി ക്കുകയാണ്.

 

Advertisment