ചൈനയെ ഒതുക്കുന്നതിനേക്കാൾ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ആധിപത്യം ലക്ഷ്യം; സഖ്യകക്ഷികൾ സ്വന്തം സുരക്ഷ വഹിക്കണം: പ്രതിരോധ തന്ത്രം പരിഷ്കരിച്ച് അമേരിക്ക

New Update
fd5a0343-9e51-403f-839d-1c41e1353ea9

ജിദ്ദ: അമേരിക്കൻ പ്രതിരോധ വകുപ്പ് (പെന്റഗൺ)  കഴിഞ്ഞ ദിവസം വൈകീട്ട് രാജ്യത്തിന്റെ പരിഷ്കരിച്ച  പ്രതിരോധ തന്ത്രം പുറത്തുവിട്ടു.   പുതിയ തന്ത്രം അമേരിക്കയുടെ പ്രതിരോധ മുൻഗണനകൾ മാറുന്നതായി വെളിപ്പെടുത്തുന്നു.

Advertisment

അമേരിക്കൻ സഖ്യകക്ഷികളോട് സ്വന്തം സുരക്ഷയുടെ നിയന്ത്രണം ഏറ്റെടുക്കാൻ ആഹ്വാനം ചെയ്യുകയുമാണ് പുതിയ പ്രതിരോധ തന്ത്രം.   ചൈനയെ നേരിടുകയെന്ന ദീർഘകാല ലക്ഷ്യത്തേക്കാൾ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ആധിപത്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് അമേരിക്കയിലെ  ട്രംപ് ഭരണകൂടം.

"സമീപനത്തിലും ശ്രദ്ധയിലും ശൈലിയിലും നാടകീയമായ മാറ്റത്തിന്" അത് ആഹ്വാനം ചെയ്യുന്നതാണ് 34 പേജുള്ള യു എസ് പ്രതിരോധ രേഖ.  ഇത്തരമൊന്ന്  2022 ന് ശേഷം ഇതാദ്യത്തേതാണ്.   യൂറോപ്പിലും ഏഷ്യയിലുമുള്ള  പങ്കാളികൾ അവരുടെ പ്രതിരോധം  ശക്തിപ്പെടുത്തുന്നതിന്  മുൻ യു എസ് ഭരണകൂടങ്ങളെ ആശ്രയിച്ചിരുന്നതിനെ  പുതിയ  പ്രതിരോധ  വിമർശിക്കുന്നു.  റഷ്യ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളെ നേരിടുന്നതിൽ സഖ്യകക്ഷികൾ കൂടുതൽ ഭാരം വഹിക്കണമെന്ന് അത്  ആവശ്യപ്പെടുകയാണ്.

മുഖവുര തുടങ്ങുന്നത് തന്നെ ഇങ്ങിനെയാണ്:   "ഒട്ട് വളരെക്കാലമായി, അമേരിക്കൻ ഭരണകൂടങ്ങൾ സ്വന്തം നാട്ടുകാർക്കും  അവരുടെ വ്യക്തമായ താൽപ്പര്യങ്ങൾക്കും   പ്രഥമ പരിഗണന നൽകുന്നതിൽ അലംഭാവം കാണിക്കുകയോ അത് അവഗണിക്കുകയോ  ചെയ്യുകയായിരുന്നു".

ട്രംപ് ഭരണകൂടവും യൂറോപ്പ് പോലുള്ള പരമ്പരാഗത സഖ്യകക്ഷികളും തമ്മിൽ ഇയ്യിടെ രൂപപ്പെട്ട  വൈരാഗ്യത്തിന്റെ പശ്ചാത്തലത്തിലാണ്  ഈ  തന്ത്രപരമായ  പരിഷ്കരിച്ച നിലപാട് വരുന്നത്, പിരിമുറുക്കങ്ങൾ ലഘൂകരിക്കുന്ന ഒരു കരാർ പ്രഖ്യാപിക്കുന്നതിനുമുമ്പ് ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിന് സമ്മർദ്ദം ചെലുത്താൻ ചില യൂറോപ്യൻ പങ്കാളികൾക്ക് മേൽ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

"കാനഡ മുതൽ മധ്യ, ദക്ഷിണ അമേരിക്കയിലെ ഞങ്ങളുടെ പങ്കാളികൾ വേറെയുള്ള  ഞങ്ങളുടെ അയൽക്കാരുമായി  സദുദ്ദേശപൂർണമായിരിക്കും ഞങ്ങളുടെ ഇടപാടുകൾ.   എന്നാൽ, അവർ നമ്മുടെ പൊതുതാൽപ്പര്യങ്ങളെ   ബഹുമാനിക്കുകയും അവ സംരക്ഷിക്കുന്നതിൽ അവരുടേതായ  പങ്ക്  വഹിക്കുകയും ചെയ്യുന്നുവെന്ന്  ഞങ്ങൾ ഉറപ്പാക്കും.   മറിച്ചാണെങ്കിൽ, യു എസ് താൽപ്പര്യങ്ങൾ വ്യക്തമായി മുന്നോട്ട് കൊണ്ടുപോകുന്ന ശ്രദ്ധാപൂർവ്വവും നിർണ്ണായകവുമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാകും,"   രേഖ പറയുന്നു.

Advertisment