ഇറാൻ : 1979 വരെ ഇറാനിൽ ഭരണം കയ്യാളിയിരുന്ന ഷാ മുഹമ്മദ് റെസാ ഷാ പഹ്‌ലവിയുടെ മകൻ റജാ ഷാ പഹ്ലവി ഇറാനിൽ ഭരണമാറ്റം എന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ്. ഇറാൻ ജനത ഇതിനായി മുന്നോ ട്ടുവരണമെന്നും ഇത് കാലത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ നടന്ന ഇസ്‌ലാമിക് ക്രാന്തിയെത്തുടർന്ന് അന്നത്തെ ഇറാൻ രാജാവ് ഷായും കുടുംബവും അമേരിക്കയിൽ അഭയം പ്രാപിക്കുകയായിരുന്നു.
ഇപ്പോൾ നടക്കുന്നത് ഇറാൻ ജനത നയിക്കുന്ന യുദ്ധമല്ല ഈ യുദ്ധം ഖൊമേനിയുടേത് മാത്രമാണ്. നമ്മുടെ സമയം സമാഗതമായിരി ക്കുന്നു.നമ്മൾ കഴിഞ്ഞ 40 വർഷമായി ഇറാനിൽ ജനാധിപത്യ ത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. റജാ ഷാ പഹ്ലവി. ബിബിസി ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
എക്സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ ഇറാനിലെ സർക്കാരിനെ അട്ടിമറിക്കാൻ ലോകരാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തി യതുകൂടാതെ ഇറാൻ ജനതയുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യ ത്തിനും വേണ്ടി ശക്തമായ നടപടികൾ കൈക്കൊള്ളേണ്ട തു ണ്ടെന്നും അദ്ദേഹം വിഡിയോയിൽ പറയുന്നു..
ആയത്തുള്ള അലി ഖൊമേനിക്കും നിലവിലെ സർക്കാരിനുമെ തിരെ തെരുവിലിറങ്ങാൽ അദ്ദേഹം ഇറാൻ ജനതയോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.