ഗാസയിൽ ഹമാസ് ഭീകരരുടെ പിടിയിൽ ഇപ്പോഴും 101 ബന്ദികൾ ഉണ്ടെന്നു ഇസ്രയേലി സേന ഐ ഡി എഫ് ഞായറാഴ്ച വെളിപ്പെടുത്തി. ബന്ദികളിൽ സ്ത്രീകളും കുട്ടികളും പ്രായം ചെന്നവരും ഉണ്ടെന്നു ഐ ഡി എഫ് വക്താവ് ലെഫ് കേണൽ നാദവ് ഷോഷാനി പറഞ്ഞു.ആറു ബന്ദികളുടെ ജഡങ്ങൾ കണ്ടെടുത്തു എന്ന അറിയിപ്പിനു പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്. എല്ലാവരെയും തിരിച്ചു ഇസ്രയേലിൽ എത്തിക്കുന്നതു വരെ ഐ ഡി എഫ് വിശ്രമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബന്ദികളുടെ കുടുംബങ്ങൾ രൂപം നൽകിയ ഫോറം ഇസ്രയേലിൽ വമ്പിച്ച പ്രതിഷേധം ആരംഭിച്ചതിനിടെ, വെടിനിർത്തൽ ശ്രമങ്ങൾ തടസപ്പെടുത്തുന്നത് ഹമാസ് ആണെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. അവർ ചർച്ചയ്ക്കു തയാറില്ലെന്നു അദ്ദേഹം ആരോപിച്ചു. "ഞങ്ങൾ അവരെ വേട്ടയാടും, പിടികൂടും. ഞങ്ങൾ വെറുതെ ഇരിക്കില്ല."