Advertisment

ട്രംപ് അവകാശപ്പെട്ട പോലെ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നു മെക്സിക്കൻ പ്രസിഡന്റ്

New Update
lfkndkgndkgjde

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ട പോലെ മെക്സിക്കോ--യുഎസ് അതിർത്തി അടച്ചു അഭയാർഥികളെ തടയാമെന്നു താൻ ഉറപ്പു നൽകിയിട്ടില്ലെന്നു മെക്സിക്കൻ പ്രസിഡന്റ് ക്ളോഡിയ ഷെയ്‌ൻബാം പാർഡോ വ്യക്തമാക്കി.

Advertisment

പാർഡോ അങ്ങിനെയൊരു ഉറപ്പു നൽകിയെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കയായിരുന്നു അവർ.ട്രംപ് പറഞ്ഞത് ഇങ്ങിനെ ആയിരുന്നു: "മെക്സിക്കോ വഴി വരുന്ന അഭയാർഥികളെ തടയാമെന്നു അവർ സമ്മതിച്ചു. ഫലത്തിൽ അതോടെ നമ്മുടെ തെക്കൻ അതിർത്തി അടയും. 

നമ്മുടെ തെക്കൻ അതിർത്തിയിലേക്കു വരുന്ന അനധികൃത കുടിയേറ്റക്കാരെ മെക്സിക്കോ ഉടൻ തന്നെ തടയും."പാർഡോ എക്‌സിൽ പ്രതികരിച്ചു: "പ്രസിഡന്റ് ട്രംപുമായുള്ള സംഭാഷണത്തിൽ, മനുഷ്യാവകാശങ്ങളെ ആദരിച്ചു കൊണ്ടു തന്നെ അഭയാർഥി പ്രശ്നം കൈകാര്യം ചെയ്യാൻ മെക്സിക്കോ  നടപ്പാക്കുന്ന സമഗ്രമായ തന്ത്രങ്ങൾ ഞാൻ അദ്ദേഹത്തിനു വിശദീകരിച്ചു കൊടുത്തു. അഭയാർഥികളും കാരവനുകളും അതിർത്തിയിൽ എത്തുന്നതിനു മുൻപ് അവരെ നമ്മൾ കൈകാര്യം ചെയ്യുന്നുണ്ട്.

"ഒരു കാര്യം ഞാൻ ആവർത്തിക്കുന്നു. അതിർത്തി അടയ്ക്കുക എന്നത് മെക്സിക്കോയുടെ നയമല്ല. ജനങ്ങൾക്കും  ഗവൺമെന്റുകൾക്കും ഇടയിൽ പാലം പണിയുക എന്നതാണ് നയം."മെക്സിക്കോ അഭയാർഥികളെ തടയുന്നില്ല എന്നും അതിനാൽ അവരുടെ  ഉത്പന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ ചുമത്തുമെന്നും ട്രംപ് താക്കീതു നൽകിയതിനെ തുടർന്നാണ് ഇരു നേതാക്കളും തമ്മിൽ സംസാരിച്ചത്. വളരെ ഫലപ്രദമായ സംഭാഷണം ആയിരുന്നുവെന്നു ട്രംപ് പറഞ്ഞു. 

അതിർത്തിയെ കുറിച്ചും ലഹരിമരുന്നുകളെ കുറിച്ചും സംസാരിച്ചെന്നു  പാർഡോ പറഞ്ഞു. "അതിർത്തിയിൽ കാരവനുകൾ  എത്താത്തത് അവയെ ഞങ്ങൾ കൈകാര്യം ചെയ്യുന്നതു കൊണ്ടാണെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു." എന്നാൽ ട്രംപ് അവകാശപ്പെട്ടത് മെക്സിക്കോ വഴി യുഎസിലേക്ക് അനധികൃത കുടിയേറ്റക്കാർ വരുന്നത് ഉടൻ തന്നെ നിർത്താമെന്നു പാർഡോ സമ്മതിച്ചുവെന്നാണ്. "ഫലത്തിൽ തെക്കേ അതിർത്തി അടയും," അദ്ദേഹം ട്രൂത് സോഷ്യലിൽ കുറിച്ചു.

മെക്സിക്കോയിൽ ലഹരിമരുന്ന് സംഘങ്ങൾ തമ്മിലുളള യുദ്ധം നടക്കുന്നത് യുഎസിൽ ലഹരിയോടുള്ള ആസക്തി മൂലമാണെന്ന് പാർഡോ ചൂണ്ടിക്കാട്ടി. "ഞങ്ങൾ സിന്തറ്റിക് ലഹരി ഉപയോഗിക്കാറില്ല. തോക്കുകൾ ഉപയോഗിക്കാറുമില്ല." ചൈനീസ് ലഹരിമരുന്നു ഇറക്കുമതി ചെയ്തു മെക്സിക്കൻ സംഘങ്ങൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ യുഎസിലേക്കാണ് പോകുകുന്നത്.

"ഇവിടെ അതിന്റെ പേരിൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മരിക്കുന്നവർ നിർഭാഗ്യമെന്നു പറയട്ടെ ഞങ്ങളുടെ ഉത്തരവാദിത്തമായി."അതേ സമയം, യുഎസിൽ വൻ തോതിൽ നിർമിക്കുന്ന തോക്കുകൾ വിലകുറവായതിനാൽ മെക്സിക്കൻ  വിപണിയിൽ വന്നെത്തുന്നു. മെക്സിക്കോ തോക്കു നിർമിക്കുന്നില്ല.



Advertisment