/sathyam/media/media_files/2025/10/25/njadukal-2025-10-25-18-47-19.jpg)
52 ചതുരശ്ര മൈൽ വിസ്തീർണ്ണവും 2000 ജനസംഖ്യയു മുള്ള ആസ്‌ത്രേലിയയിലെ ക്വീൻസ് ലാൻഡിലുള്ള ക്രിസ്തുമസ്സ് ഐലൻഡ് എല്ലാവർഷവും നവംബർ മുതൽ ജനുവരി വരെ അത്യപൂർവമായ ഒരു ദൃശ്യവിരുന്നി നു സാക്ഷ്യം വഹിക്കുന്നു.
/filters:format(webp)/sathyam/media/media_files/2025/10/25/2-2025-10-25-18-50-37.png)
ഈ കാലയളവിൽ വനാന്തരങ്ങളിൽ നിന്നും സമുദ്രതീ രത്തേക്ക് പ്രജനനത്തിനായി എത്തുന്ന അനേകലക്ഷം ചുവപ്പൻ ഞണ്ടുകൾ ദ്വീപിലെങ്ങും വിസ്മയക്കാഴ്ചക ളാണ് ഒരുക്കുന്നത്. റോഡുകൾ,പാർക്കുകൾ ,ബസ്സ് സ്റ്റോപ്പുകൾ ,കടകൾ,ഹോട്ടലുകൾ, ബാറുകൾ എന്നു വേണ്ട എല്ലായിടങ്ങളും ഇക്കൂട്ടരുടെ വിഹാരകേന്ദ്രങ്ങളാണ്.
ഞണ്ടുകളുടെ ഈ പ്രജനനകാലത്തു സർക്കാർ ശക്ത മായ പല നിർദ്ദേശങ്ങളും പുറപ്പെടുവി ച്ചിട്ടുണ്ട്. റോഡുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നു. പാർക്കുകളിൽ സന്ദർശകർക്ക് കർശനമായ നിയന്ത്രണമുണ്ട്. പല സ്ഥലത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കപ്പെ ടുന്നു.
/filters:format(webp)/sathyam/media/media_files/2025/10/25/4-2025-10-25-18-51-54.png)
ഞണ്ടുകളുടെ മാർഗ്ഗം തടസ്സപ്പെടുത്തുന്ന എന്ത് നടപടി യും ശിക്ഷാർഹമാണ്. വാഹനം കയറ്റി അവയെ കൊ ന്നാലും വലിയ ശിക്ഷ ഉറപ്പാണ്.
പ്രജനനത്തിനായി എത്തുന്ന ഞണ്ടുകൾ കടൽത്തീര ങ്ങളിൽ മുട്ടയിട്ട് അവയിൽനിന്നും കുഞ്ഞുങ്ങൾ പുറത്തുവരുന്നതോടുകൂടി അവയെയും ഒപ്പം കൂട്ടി കൂട്ടത്തോടെ തങ്ങളുടെ ആവാസമേഖലയായ വന ത്തിലേക്ക് മടങ്ങുന്നു.
/filters:format(webp)/sathyam/media/media_files/2025/10/25/5-2025-10-25-18-52-45.png)
വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ഈ ദൃശ്യങ്ങൾ കാണുന്നതിനായി ലോകമെമ്പാടുനിന്നുമുള്ള സഞ്ചാ രികൾ ക്രിസ്തുമസ്സ് ഐലണ്ടിലേക്കെത്താറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us