ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി യുപിഐ വഴിയുള്ള സേവനങ്ങള്‍ ശ്രീലങ്കയിലും മൗറീഷ്യസിലും നടത്താനാകും.ഫ്രാന്‍സിന് പിന്നാലെയാണ് ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനങ്ങള്‍ ലഭ്യമാകുന്നത് . ഇന്ന് മുതൽ ഇരു രാജ്യങ്ങളിലും യുപിഐ സേവനങ്ങള്‍ ലഭ്യമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഒപ്പം മൗറീഷ്യസില്‍ യുപിഐ സേവനങ്ങള്‍ക്ക് പുറമെ റുപേ കാര്‍ഡ് സേവനങ്ങളും ലഭ്യമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോന്ദ് തുടങ്ങിവർ ഇന്ന് നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങിൽ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുമെന്ന് ആര്‍ബിഐ എക്‌സിലൂടെ അറിയിച്ചു.
യുപിഐ സേവനങ്ങൾ ഔദ്യോഗികമായി നിലവിൽ വരുന്നതോടെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും, അവിടേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്കും ശ്രീലങ്കയിലും മൗറീഷ്യസിലും ഇവ പൂർണമായും ഉപയോഗിക്കാന്‍ സാധിക്കും. റുപേ കാര്‍ഡ് സേവനങ്ങള്‍ മൗറീഷ്യസീല്‍ എത്തുന്നതോടെ മൗറീഷ്യസിലുള്ള ബാങ്കുകള്‍ക്ക് കാര്‍ഡ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കാനും സാധിക്കും. ഇതിലൂടെ ഇന്ത്യയിലും മൗറീഷ്യസിലും കാർഡിന്റെ സേവനങ്ങള്‍ ഒരുപോലെ ഉപയോഗിക്കാനാകും.
ഈ നീക്കത്തിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി വർധിക്കുന്നതോടൊപ്പം ജനങ്ങൾക്ക് വേഗമേറിയതും തടസമില്ലാത്തതുമായ ഡിജിറ്റൽ പണമിടപാടുകൾ പ്രയോജനപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഫിന്‍ടെക് ഇന്നോവേഷനില്‍ ഇന്ത്യ ചാലക ശക്തിയായി മാറിയിരിക്കുകയാണെന്നും കുറിപ്പിൽ പറയുന്നുണ്ട്. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ആരംഭിക്കുന്നുണ്ട്.
https://twitter.com/RBI?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1756628051931103362%7Ctwgr%5E1ee5ca9ef77164787dc882807f03ca393a8745da%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thefourthnews.in%2Fworld%2Fupi-services-are-set-to-be-launched-in-sri-lanka-and-mauritius-tomorrow-for-indian-expats