/sathyam/media/media_files/2025/11/28/mars-2025-11-28-15-21-57.jpg)
Image courtesy - NASA Science
ഒ​രി​ക്ക​ൽ ഊ​ഷ്മ​ള​വും ന​ന​ഞ്ഞ​തു​മാ​യ ഗ്രഹമായിരുന്ന ചൊ​വ്വ​യ്ക്ക് ഇ​പ്പോ​ഴും ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​മെന്ന്..! പു​രാ​ത​ന ചൊ​വ്വാ സ​മ​ത​ലമായ-അ​സി​ഡാ​ലി​യ പ്ലാ​നി​റ്റി​യ- സൂ​ക്ഷ്മ​ജീ​വി​കൾക്ക്, പ്ര​ത്യേ​കി​ച്ച് മെ​ഥ​നോ​ജ​നു​ക​ൾ​ക്ക് (ഓക്സിജനില്ലാത്ത സാഹചര്യങ്ങളിൽ ഉപാപചയഫലമായി മീഥെയ്ൻ ഉപോൽപ്പന്നമായി പുറത്തുവിടുന്ന സൂക്ഷ്മാണുക്കൾ) ഉ​പ​രി​ത​ല​ത്തി​ന​ടി​യി​ൽ ആ​ഴ​ത്തി​ൽ പ​തി​യി​രി​ക്കാവുന്ന സ​ങ്കേ​ത​മാ​യി​രി​ക്കാ​മെ​ന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇതേക്കുറിച്ച് വിശദമായ പഠനം ആരംഭിച്ചിരിക്കുകയാണ് ഗവേഷകർ.
വി​വി​ധ ചൊ​വ്വാ ദൗ​ത്യ​ങ്ങ​ളി​ൽനി​ന്നു​ ശേഖരിച്ച ഡാ​റ്റ വി​ശ​ക​ല​നത്തിലൂടെ, 4.3 മു​ത​ൽ 8.8 കി​ലോ​മീ​റ്റ​ർ വ​രെ ആ​ഴ​ത്തി​ലു​ള്ള ഭൂ​ഗ​ർ​ഭമേ​ഖ​ല ഗവേഷകസംഘം തി​രി​ച്ച​റി​ഞ്ഞു. അ​വി​ടെത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ സാന്നിധ്യത്തെ പിന്തുണയ്ക്കുന്നു.
ക​ഠി​ന​മാ​യ ഉ​പ​രി​ത​ല അ​വ​സ്ഥ​ക​ളി​ൽനി​ന്നു സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​ഭൂ​ഗ​ർ​ഭമേഖല, ജീ​വന്‍റെ നി​ർ​ണാ​യ​ക ഘ​ട​ക​ങ്ങ​ളാ​യ പു​രാ​ത​ന ജ​ല​ത്തിന്‍റെയും ഭൂ​താ​പത്തിന്‍റെയും അ​വ​ശി​ഷ്ട​ങ്ങ​ൾ നി​ല​നി​ർ​ത്തി​യേ​ക്കാം.
/filters:format(webp)/sathyam/media/media_files/2025/11/28/surface-of-mars-2025-11-28-15-23-35.jpg)
ചൊ​വ്വ​യി​ലെ സൂ​ക്ഷ്മ​ജീ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​ശ​യം വി​ദൂ​ര​മാ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും, ഈ ​ക​ണ്ടെ​ത്ത​ൽ അ​ന്യ​ഗ്ര​ഹ ജീ​വ​ന്‍റെ സാ​ധ്യ​ത​യെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ൾ ഉ​ണ​ർ​ത്തു​ക​യും ഭാ​വി പ​ര്യ​വേ​ക്ഷ​ണ​ത്തി​നു പു​തി​യ വ​ഴി​ക​ൾ തു​റ​ക്കു​ക​യും ചെ​യ്യു​ന്നു.
ചൊ​വ്വ സ​ന്ദ​ർ​ശി​ച്ച അ​നേ​കം ഓ​ർ​ബി​റ്റ​റു​ക​ളി​ൽനി​ന്നും റോ​വ​റു​ക​ളി​ൽനി​ന്നും ഡാ​റ്റ എ​ടു​ക്കു​മ്പോ​ൾ, ചൊ​വ്വ​യു​ടെ വ​ട​ക്ക​ൻ അ​ർധ​ഗോ​ള​ത്തി​ലെ 3,000 കി​ലോ​മീ​റ്റ​ർ വീ​തി​യു​ള്ള സ​മ​ത​ല​മാ​യ അ​സി​ഡാ​ലി​യ പ്ലാ​നി​റ്റി​യ​യി​ൽ മെ​ഥ​നോ​ജ​നു​ക​ൾ​ക്കും മീ​ഥെയ്​ൻ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ അ​വ​സ്ഥ​യു​ണ്ട് - ആൻഡ്രിയ ബു​ട്ടു​റി​നി​ പറഞ്ഞു.
ചൊ​വ്വ​യി​ലെ ജീ​വന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​ന്, ഗ​വേ​ഷ​ക​ർ​ക്ക് അ​തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ന​ടി​യി​ൽ മൈ​ലു​ക​ൾ തു​ര​ക്കേ​ണ്ട​തു​ണ്ട്. ഇതിനായി വി​പു​ല​മാ​യ ദൗ​ത്യ​ങ്ങ​ളും സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ആ​വ​ശ്യ​മാ​ണ്.
/filters:format(webp)/sathyam/media/media_files/2025/11/28/surface-of-mars-2-2025-11-28-15-24-28.jpg)
ചൊ​വ്വ​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ മീ​ഥെയ്നിന്‍റെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ദീ​ർ​ഘ​കാ​ല ച​ർ​ച്ച​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന ഭാ​വിയിലെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഇ​തു വേ​ദി​യൊ​രു​ക്കു​മെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
അ​സി​ഡാ​ലി​യ പ്ലാ​നി​റ്റി​യ മേ​ഖ​ല​യി​ൽ ​മീഥെയ്ൻ ഉത്പാ​ദി​പ്പി​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ൾ വ​ള​രു​മെ​ന്നാണ് ഗ​വേ​ഷ​ക​രുടെ പൊതു അ​ഭി​പ്രാ​യം. ഉ​യ​ർ​ന്ന ഊ​ഷ്മാ​വ്, വി​കി​ര​ണം, തീ​വ്ര​ ഉ​പ്പു​ര​സ​മു​ള്ള അ​വ​സ്ഥ​ തുടങ്ങി അത്യന്തം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നവ ​എ​ക്സ്ട്രിമൊ​ഫൈ​ലു​ക​ൾ ഭൂമിയിൽ ഉണ്ട്.
ഓ​ക്സി​ജ​നോ സൂ​ര്യ​പ്ര​കാ​ശ​മോ ആ​വ​ശ്യ​മി​ല്ല. കൂ​ടാ​തെ കു​റ​ഞ്ഞ പോ​ഷ​ക​ങ്ങ​ളി​ൽ അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യും. ച​തു​പ്പു​ക​ൾ, ദ്ര​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജൈ​വ​വ​സ്തു​ക്ക​ൾ, സ​സ്യ​ഭു​ക്കു​ക​ളു​ടെ കു​ട​ൽ എ​ന്നി​വ​യി​ൽ പോ​ലും മെ​ഥ​നോ​ജ​നു​ക​ൾ കാ​ണ​പ്പെ​ടു​ന്നു.
/filters:format(webp)/sathyam/media/media_files/2025/11/28/surface-of-mars-3-2025-11-28-15-26-00.jpg)
2028-ൽ ​വി​ക്ഷേ​പി​ക്കാ​നൊ​രു​ങ്ങു​ന്ന യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ റോ​സ​ലി​ൻ​ഡ് ഫ്രാ​ങ്ക്ലി​ൻ റോ​വ​റി​ൽ ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ല​ത്തി​ലേ​ക്ക് ഏ​ഴ​ടി തു​ള​ച്ചു​ക​യ​റാ​ൻ ക​ഴി​യു​ന്ന ഉപകരണം ഉ​ൾ​പ്പെ​ടു​മെ​ങ്കി​ലും, ഗ​വേ​ഷ​ക​ർ തി​രി​ച്ച​റി​ഞ്ഞ വാ​സ​യോ​ഗ്യ​മാ​യ മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​ൻ ഇതു പ​ര്യാ​പ്ത​മ​ണോ എന്ന കാര്യം സംശയമാണ്.
ചൊ​വ്വ​യു​ടെ ഉ​പ​രി​ത​ലം വ​ള​രെ ത​ണു​പ്പു​ള്ള​തും താ​ഴ്ന്ന മ​ർ​ദ്ദ​വു​മാ​ണ്. എ​ക്സ്ട്രിമൊ​ഫൈ​ലു​ക​ൾ​ക്കു പോ​ലും അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യി​ല്ല, എ​ന്നാ​ൽ ഉ​പ​രി​ത​ല​ത്തി​ന് താ​ഴെ മെച്ചപ്പെട്ട സ്ഥി​തിയാണ്. തോ​റി​യം പോ​ലു​ള്ള മൂ​ല​ക​ങ്ങ​ളു​ടെ റേ​ഡി​യോ ആ​ക്ടീ​വ് താപവും രാ​സോ​ർജ​വും സൃ​ഷ്ടി​ക്കു​ന്നു.
കൂ​ടാ​തെ പു​രാ​ത​ന സ​മു​ദ്ര​ങ്ങ​ളി​ൽനി​ന്നു​ള്ള ജ​ല അ​വ​ശി​ഷ്ട​ങ്ങ​ൾ തുടങ്ങിയ ​ഘ​ട​ക​ങ്ങ​ൾ അ​ഞ്ചു മൈ​ൽ വ​രെ ആ​ഴ​ത്തി​ൽ ബാ​ക്ടീ​രി​യ​ക​ൾ​ക്ക് വാ​സ​യോ​ഗ്യ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കുമെന്നും ശാസ്ത്രജ്ഞർ അഭിപ്രയപ്പെടുന്നു.
/filters:format(webp)/sathyam/media/media_files/2025/11/28/surface-of-mars-4-2025-11-28-15-27-42.jpg)
ശാസ്ത്രജ്ഞർ ചൊ​വ്വ​യു​ടെ ഓ​ർ​ബി​റ്റ​ർ ഡാ​റ്റ ഉ​പ​യോ​ഗി​ച്ച് സൂ​ക്ഷ്മ​ജീ​വി​ക​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ക​ഴി​യു​ന്ന ഉ​യ​ർ​ന്ന തോ​റി​യം സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തിയിട്ടുണ്ട്. ചൈ​ന​യു​ടെ ഷു​റോംഗ് റോ​വ​ർ ദൗ​ത്യത്തിൽനിന്നുള്ള ഐസ് മാപ്പുമായി ചേർത്തു കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു.
ഇതിന്‍റെ അടിസ്ഥാനത്തിൽ ഭൂ​ഗ​ർ​ഭ​ജ​ല പ്ര​വ​ർ​ത്ത​ന​ത്തിന്‍റെ​യും ക​ളി​മ​ണ്ണി​ന്‍റെയും കാ​ർ​ബ​ണേ​റ്റ് നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും അ​ട​യാ​ള​ങ്ങ​ളു​ള്ള മ​ധ്യ-​അ​ക്ഷാം​ശ മേ​ഖ​ല​യാ​യ തെ​ക്ക​ൻ അ​സി​ഡാ​ലി​യ പ്ലാ​നി​റ്റി​യ​യെ അന്യഗ്രഹജീവിസാന്നിധ്യമുള്ള ഏ​റ്റ​വും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ല​ക്ഷ്യ​മാ​യി കണക്കാക്കുന്നു.
ഇവിടത്തെ, ആഴങ്ങളിൽ താ​പ​നി​ല കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​ണ്- 32 മു​ത​ൽ 50 ഡി​ഗ്രി F വ​രെ. ചൊ​വ്വ​യി​ലെ മ​ണ്ണു​മാ​യി ക​ല​ർ​ന്ന ദ്രാ​വ​ക ജ​ലം-​ബാ​ക്ടീ​രി​യ​യു​ടെ ജീ​വി​ത​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഘ​ട​ക​മാ​ണെന്നും ഗവേഷകർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us