/sathyam/media/media_files/2025/10/12/afkhanisthan-2025-10-12-16-03-24.jpg)
ശനിയാഴ്ച രാത്രി താലിബാൻ സൈന്യം പാക്കി സ്ഥാന്റെ അംഗൂർ, ഖുർറം ,ഡീർ, ചിത്രാൽ, ബലൂചിസ്ഥാനിലെ ബരാം സൈനികപോസ്റ്റുകൾ ആക്രമിക്കുകയും മൂന്നു സൈനി കപോസ്റ്റുകൾ പിടിച്ചെടുക്കുകയും 23 പാകിസ്ഥാൻ സൈനികരെ വധിക്കുകയും സംഘർഷത്തിൽ അനേകം പേർക്ക് പരുക്കേൽ ക്കുകയും ചെയ്തു. ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
രണ്ടു ദിവസം മുൻപ് പാക്ക് വ്യോമസേന കാബൂളിൽ TTP തീവ്ര വാദി നേതാക്കളെ ലക്ഷ്യമിട്ട് രണ്ടിടത്തു നടത്തിയ വ്യോമാ ക്രമണങ്ങൾക്കുള്ളൻ പ്രതികാരമാണ് താലിബാന്റെ ഈ നടപടി.
"ഞങ്ങളെപ്പറ്റി നിങ്ങൾക്ക് നല്ലവണ്ണം അറിയില്ലെങ്കിൽ റഷ്യയോട് ചോദിക്കുക, അമേരിക്കയോട് ചോദിക്കുക, നാറ്റോ യോട് ചോദി ക്കുക. നിങ്ങളുടെ രാജ്യത്തു നടക്കുന്ന തീവ്രവാദം നിങ്ങളുടെ മാത്രം ആഭ്യന്തരപ്രശ്നമാണ്. അത് ഞങ്ങളുടെ വിഷയമല്ല " പാക്കി സ്ഥാന് ഇന്നലെ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന അഫ്ഗാനിസ്ഥാൻ വിദേ ശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഉറുദു ഭാഷയിൽ പാക്കി സ്ഥാന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാ ണ് ഈ ആക്രമ ണം നടന്നിരിക്കുന്നത്.
തീവ്രവാദം പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യമാണെന്ന മുത്ത ഖിയുടെ പ്രസ്‍താവന ഇന്നലെത്തന്നെ പാക്കി സ്ഥാൻ വക്താവ് തള്ളിക്കളയുകയും TTP തീവ്രവാദികൾ അഫ്‌ഗാൻ മണ്ണിൽ ഒളിച്ചുകകഴിയുകയാണെന്നും അവരെ താലിബാൻ പുറത്താ ക്കണമെന്നും ആവശ്യപ്പെട്ടു.
അഫ്‌ഗാനിസ്ഥാൻ മണ്ണിലുള്ള പാക്കിസ്ഥാൻ കടന്നുകയറ്റവും അതിക്രമവും അതിന്റേതായ ഭാഷയിലും രീതിയിലും തിരി ച്ചുനൽകാൻ താലിബാൻ സുസജ്ജമാണെന്ന് അഫ്ഗാൻ രാജ്യരക്ഷാ വക്താവ് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി.
എന്നാൽ പാക്കിസ്ഥാനും - സൗദി അറേബ്യായും തമ്മിലുണ്ടാക്കി യിരിക്കുന്ന നാറ്റോ മോഡൽ കരാറിന്റെ പരീക്ഷണം കൂടിയാകും ഈ സംഘർഷം എന്ന് വിലയിരുത്താവുന്നതാണ്. ഇരു രാജ്യങ്ങളും സംയമനം പാലി ക്കാൻ ഇന്ന് സൗദി,ഖത്തർ,ഇറാൻ എന്നീ രാജ്യ ങ്ങൾ ആവശ്യപ്പെടുകയുണ്ടായി. സൗദിയുടെ കൂടുതൽ പ്രതികര ണം വന്നിട്ടില്ല.