/sathyam/media/media_files/2025/10/16/nbt-photo-thaliban-2025-10-16-17-44-03.jpg)
അഫ്‌ഗാൻ : താലിബാൻ ആക്രമണം ശക്തമാക്കിയതോടെ അതിർത്തിയി ൽനിന്നും പാക്കിസ്ഥാൻ സൈന്യം ടാങ്കുകൾ ഉപേക്ഷിച്ച് ഓടി പ്പോകുകയും പിടികൂടാതിരിക്കാൻ തങ്ങളുടെ സൈനികവ സ്ത്രങ്ങൾ ഉപേക്ഷിക്കുകയും ചെയ്ത വിവരങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാണ്.
ഇതുമാത്രമല്ല, താലിബാൻ തങ്ങളുടെ പതാകയ്‌ക്കൊപ്പം പാക്ക് - അഫ്‌ഗാൻ അതിർത്തിയിൽ ഇന്ത്യൻ പതാക സ്ഥാപിക്കുകയും ഇന്ത്യ, അഫ്‌ഗാൻ അതിർത്തികളിൽ അഗ്നി - ബ്രഹ്മോസ് മിസ്സൈ ലുകളുടെ കവചമൊരു ക്കുമെന്നും ഡ്രോണുകളും ആന്റി എയർ ക്രാഫ്റ്റ് സംവിധാനവും വികസിപ്പിക്കാൻ ഇന്ത്യ സഹായിക്കുമെ ന്നുമുള്ള അഭ്യൂഹം പാക്കിസ്ഥാനെ അക്ഷരാർത്ഥത്തിൽ പ്രതി ക്കൂട്ടിലാക്കി.
നാറ്റോ മോഡൽ സഖ്യം സൗദി അറേബ്യയുമായുണ്ടാക്കി ഇന്ത്യയെ നോക്കി പല്ലിളിച്ച ടെററിസ്ഥാൻ ആർമി താലിബാനുമുന്നിൽ പനി ച്ചുവിറച്ചു. മാളത്തിലൊളിച്ച പരാജിതനായ അസിം മുനീർ എന്ന ജോക്കർ പുറത്തുവന്നില്ല.സൗദി അറേബിയയാകട്ടെ ഇതൊന്നും കണ്ടഭാവം നടിച്ചതേയില്ല.
ഒറ്റപ്പെട്ട പാക്കിസ്ഥാൻ നേതൃത്വം യുദ്ധവിരാമത്തിനായി നടത്തിയ അഭ്യർത്ഥന ഇന്നലെ താലിബാൻ നേതൃത്വം അംഗീകരിച്ചതോടെ ഇന്നലെ വൈകിട്ട് 6 മണിമുതൽ മേഖലയിൽ യുദ്ധവിരാമം നില വിൽവന്നു.
തർക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്തി പരിഹാരം കണ്ടെത്താ മെന്ന പാക്കിസ്ഥാന്റെ പ്രസ്‍താവനയ്ക്ക് കാബൂളിൽ ബോംബാക്ര മണം നടത്തും മുൻപ് അതാലോചിക്കണമായിരുന്നു എന്നാണ് താലിബാൻ നേതൃത്വം മറുപടി നൽകിയത്.
ചർച്ചകൾ തുടരുന്ന കാര്യത്തിൽ താലിബാൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും ഇനിയൊരു ആക്രമണത്തിന് പാക്കിസ്ഥാൻ മുന്നിട്ടിറങ്ങില്ല എന്നത് തീർച്ചയാണ്.
PHOTO -NBT