സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളിൽ വിലക്കാൻ നിയമം കൊണ്ടുവരാനൊരുങ്ങി യുകെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
342444


യുകെ:  യുകെയിൽ 16 വയസ്സിന് താഴെയുള്ളവർ സ്‌മാർട്ട്‌ഫോണുകൾ  ഉപയോഗിക്കുന്നത് വിലക്കൽ നിയമം കൊണ്ടുവരാനൊരുങ്ങുന്നു .കുട്ടികൾക്ക് സ്മാർട്ട്‌ഫോണുകൾ വിൽക്കുന്നത് നിരോധിക്കാനുള്ള സർക്കാർ നിർദ്ദേശത്തിന് വ്യാപകമായ ജനപിന്തുണ ലഭിച്ചു. 

Advertisment

പാരൻ്റ്‌കൈൻഡ് അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഏകദേശം 58% മാതാപിതാക്കളും അത്തരമൊരു നടപടിയെ അനുകൂലിക്കുന്നതായി സൂചിപ്പിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് മാതാപിതാക്കളിൽ നാലിൽ കൂടുതൽ പേർ സ്‌മാർട്ട്‌ഫോണുകൾ യുവാക്കൾക്ക് ഹാനികരമാണെന്ന് ദേശീയ ചാരിറ്റി പറഞ്ഞു.

 ‘സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം കുട്ടികളിലും യുവാക്കളിലും ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കുന്നതായി പഠനം പറയുന്നു. സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍  ഫോണ്‍ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ഇംഗ്ലണ്ടില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ നിര്‍ദേശം വലിയ ചര്‍ച്ചയായിരുന്നു. ഇംഗ്ലണ്ടില്‍ ഇത്തരം നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് നീക്കം.

നടപ്പിലാക്കുകയാണെങ്കിൽ, ഈ നിയന്ത്രണം പ്രധാനമായും രണ്ട് സ്മാർട്ട്ഫോണുകൾ ആയിരിക്കും വിപണിയിൽ ഉണ്ടാകുക. ഒന്ന്    16 വയസ്സിന് താഴെയുള്ളവർക്കായി സോഷ്യൽ മീഡിയ ആപ്പുകളില്ലാത്ത "കുട്ടികളുടെ ഫോണുകൾ", പൂർണ്ണ പ്രവർത്തനക്ഷമതയുള്ള "മുതിർന്നവർക്കുള്ള ഫോണുകൾ" എന്നിവയായിരിക്കും  .

 

Advertisment