Advertisment

റാഫ ആക്രമണത്തെ പിന്തുണയ്ക്കില്ല- ഗാസയുടെ തെക്കൻ നഗരമായ റഫയിൽ സൈനിക ആക്രമണം നടത്തുന്നത് ദുരന്തമാകുമെന്ന് ഇസ്രായേലിന് മുന്നറിയിപ്പ് നൽകി അമേരിക്ക

New Update
raffa.jpg

കൃത്യമായ ആസൂത്രണമില്ലാതെ ഗാസയുടെ തെക്കൻ നഗരമായ റഫയിൽ സൈനിക ആക്രമണം നടത്തുന്നത് ദുരന്തമാകുമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. ഏകദേശം 1.5 മില്യൺ ഫലസ്തീനികൾ ഈജിപ്തിൻ്റെ അതിർത്തിയിലുള്ള നഗരത്തിൽ  അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത സാഹചര്യങ്ങളിൽ അതിജീവിക്കുന്നു.

Advertisment

അഭയാർഥികളെ പരിഗണിക്കാതെയുള്ള  പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഫയെ തകർക്കാൻ തയ്യാറാകാൻ  സൈന്യത്തോട് പറഞ്ഞതായി ഇസ്രായേൽ നേതാവ് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് യു എസ്   അഭിപ്രായവുമായി എത്തുന്നത് .

വെള്ളിയാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ റഫയിൽ എട്ട് പേർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേൽ ഉടൻ പ്രതികരിച്ചില്ല. റാഫയിലെ ഭൂരിഭാഗം ആളുകളും ഗാസയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് യുദ്ധം ചെയ്ത് കുടിയിറക്കപ്പെട്ട് ടെൻ്റുകളിൽ താമസിക്കുന്നു.

Advertisment