Advertisment

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ശേഖരം ചൈനയില്‍ കണ്ടെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
kjhbgvfcx
ബീജിങ്: ലോകത്ത് ഇന്നുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സ്വര്‍ണ ശേഖരം ചൈനയില്‍ കണ്ടെത്തി. ആയിരം മെട്രിക് ടണ്‍, അതായത് പത്ത് ലക്ഷം കിലോഗ്രാമാണ് ഇവിടെ കണക്കാക്കുന്ന സ്വര്‍ണ നിക്ഷേപം.

ഏകദേശം ഏഴ് ലക്ഷം കോടി രൂപ വിലവരുന്ന സ്വര്‍ണമാണിത്. ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് മൈനില്‍ കണ്ടെത്തിയ 930 ടണ്ണിന്റെ സ്വര്‍ണശേഖരമാണ് നിലവിലെ ഏറ്റവും വലിയ സ്വര്‍ണ നിക്ഷേപം.

ഇപ്പോള്‍ സ്വര്‍ണം കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ അവിടെ ഉയര്‍ന്ന സാന്ദ്രതയാണ് കണക്കാക്കിയിരിക്കുന്നത്. ഓരോ ടണ്‍ അയിരിലും 138 ഗ്രാം ശുദ്ധ സ്വര്‍ണം അടങ്ങിയിരിക്കുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇത്രയും അളവില്‍ സാധാരണഗതിയില്‍ സ്വര്‍ണം ലഭിക്കാറില്ല. ഈ മേഖലയില്‍ കൂടുതല്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്താനും സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. നിലവില്‍ ചൈനയാണ് ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉല്‍പാദകര്‍. ആകെ സ്വര്‍ണ ഉല്‍പാദനത്തിന്റെ പത്ത് ശതമാനവും ചൈനയില്‍നിന്നാണ്.

ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് ഇതു കണ്ടെത്തിയിരിക്കുന്നതെന്ന് ജിയോളജിക്കല്‍ ബ്യൂറോയിലെ ഗവേഷകര്‍. പിന്‍ജിയാങ്ങളിലെ വാങ്ഗു സ്വര്‍ണശേഖരത്തോട് ചേര്‍ന്നുതന്നെയാണ് പുതിയ ഖനിയും. ഏകദേശം 2000 മീറ്റര്‍ താഴെ 300 ടണ്ണും ആയിരം മീറ്റര്‍കൂടി കുഴിച്ചാല്‍ 700 ടണ്ണും സ്വര്‍ണം ലഭിക്കുമെന്നാണ് ഗവേഷകരുടെ നിഗമനം.
Advertisment