New Update
/sathyam/media/media_files/RPOFiCSGDQpQvLu8cUaw.jpg)
വാഷിങ്ടൺ: ഗസ്സയിൽ കുഞ്ഞുങ്ങൾ മരിച്ചുവീഴുമ്പോൾ നമ്മൾ അമേരിക്കക്കാരും ബൈഡനും എന്തെടുക്കുകയാണ് ഇസ്രായേലിനെതിരെയും അമേരിക്കയടക്കമുള്ളവരുടെ നിസ്സംഗതക്കെതിരെയും യു.എസ് സെനറ്റിൽ ചോദ്യവുമായി സെനറ്റംഗം മേരിലാൻഡ്
“ആസൂത്രിതമായി ഭക്ഷണം തടഞ്ഞുവെച്ചതിനാൽ ഗസ്സയിലെ കുട്ടികൾ ഇപ്പോൾ മരിച്ചുവീഴുകയാണ്. യുദ്ധക്കുറ്റമാണത്. പച്ചയായ യുദ്ധക്കുറ്റം. അത് സംഘടിപ്പിക്കുന്നവർ യുദ്ധക്കുറ്റവാളികളാണ്. എന്നിട്ട്, അമേരിക്ക എന്തെടുക്കുകയാണ്? നമ്മൾ എന്താണ് ചെയ്യുന്നത്? പ്രസിഡൻ്റ് ബൈഡൻ എന്ത് ചെയ്യുന്നു? ഇതാണ് ഇപ്പോഴത്തെ ചോദ്യം. ഈ സംഭവങ്ങൾക്കെതിരെ പ്രസിഡൻ്റ് ബൈഡൻ നടപടിയെടുക്കണം’ -അദ്ദേഹം ആവശ്യപ്പെട്ടു.
‘ഗസ്സയിലേക്ക് കൂടുതൽ സഹായം അനുവദിക്കണമെന്ന് നെതന്യാഹു സർക്കാറിനോട് ആവശ്യപ്പെടുക എന്നതാണ് പ്രസിഡന്റ് ബൈഡൻ ആദ്യം ചെയ്യേണ്ട പരമപ്രധാനമായ കാര്യം. കൂടുതൽ സഹായം അനുവദിക്കുന്നത് വരെ ബൈഡൻ ഇസ്രായേലിനുള്ള സഹായം നിർത്തിവെക്കണം’ -വാൻ ഹോളൻ പറഞ്ഞു.
https://twitter.com/i/broadcasts/1gqxvQMQDyeJB