ടിബറ്റ്: ടിബറ്റില്‍ 5.2 തീവ്രതയുളള ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം 120 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ടിബറ്റില്‍ ഭൂകമ്പമുണ്ടാകുന്നത്.
10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസം ജപ്പാനില്‍ വന്‍ ഭൂകമ്പമാണ് ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ക്യൂഷു മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചിരുന്നു.
ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പല പ്രദേശങ്ങളിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.