Advertisment

റീട്ടെയില്‍ ഔട്ട്ലെറ്റ് പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ജിയോ സൗണ്ട്ബോക്സ്

ജിയോ സൗണ്ട് ബോക്‌സില്‍ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയന്‍സ്. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട് ബോക്സ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു.

author-image
ടെക് ഡസ്ക്
New Update
y76t78yu

പേയ്‌മെന്റ് വെരിഫിക്കേഷനായി പേടിഎം, ഫോണ്‍പേ പോലെയുള്ള കമ്പനികളുടെ ക്യൂആര്‍ കോഡ് സൗണ്ട് ബോക്‌സുകളാണ് കടയുടമകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് എതിരാളിയായി ഒരാളും കൂടി എത്തുകയാണ്. റിലയന്‍സ് ജിയോയാണ് യുപിഐ പേയ്‌മെന്റ് വിപണിയിലേക്ക് എത്തുന്നത്. പേടിഎം സൗണ്ട് ബോക്സിന് സമാനമായി, റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കലാണ് ജിയോ സൗണ്ട്ബോക്സിന്റെ ലക്ഷ്യം.

Advertisment

'ജിയോ പേ' സേവനവും ഇതിനോടൊപ്പം വിപുലീകരിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ജിയോ സൗണ്ട് ബോക്‌സില്‍ കുറേ നാളായി പരീക്ഷണം നടത്തിവരികയായിരുന്നു റിലയന്‍സ്. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകളില്‍ കഴിഞ്ഞ ഒമ്പത് മാസത്തോളമായി സൗണ്ട് ബോക്സ് പരീക്ഷണ അടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. ജയ്പൂര്‍, ഇന്‍ഡോര്‍, ലഖ്നൗ തുടങ്ങിയ ചെറിയ മെട്രോകളിലും റിലയന്‍സ് ഗ്രൂപ്പിന്റെ റീട്ടെയില്‍ സ്ഥാപനങ്ങളിലുമൊക്കെ ഇതുവരെ ഉപകരണം പരീക്ഷിച്ചിരുന്നു.

രാജ്യത്തുടനീളം സേവനം അവതരിപ്പിക്കലാണ് റിലയന്‍സിന്റെ ലക്ഷ്യം. നിലവില്‍ രണ്ട് ദശലക്ഷത്തിലേറെ വ്യാപാരികള്‍ സൗണ്ട് ബോക്‌സുകള്‍ സ്ഥാപനങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. അതില്‍ കൂടുതലും പേടിഎമ്മിന്റെതാണ്. രണ്ടാം സ്ഥാനം ഫോണ്‍ പേയ്ക്കാണ്. രാജ്യത്ത് ഗൂഗിള്‍ പേയ്ക്കും ഫോണ്‍ പേയ്ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പേടിഎമ്മിന്റെ തകര്‍ച്ച റിലയന്‍സിന് തുണയാകുമെന്നാണ് കണക്കുകൂട്ടല്‍. 

പുതിയ സേവനം ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്കാണ് പ്രയോജനം ചെയ്യുക. ആപ്പ് തുറന്നാല്‍ ആദ്യം കാണുന്ന യുപിഐ സ്‌കാനര്‍ ഉപയോഗിച്ച് ഇനി ഇടപാടുകള്‍ നടത്താനാവുമെന്ന് കമ്പനി അറിയിച്ചിരുന്നു. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ  സേവനം ലഭ്യമാവുക. വൈകാതെ ഐ.ഒ.എസിലേക്കും എത്തും. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ക്കായി ഈ സേവനം ഉപയോഗിക്കാമെന്ന പ്രത്യേകതയുമുണ്ട്.

to-get-competition-from-jio-soundbox
Advertisment